നിയമ, നീതി മന്ത്രാലയം
സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം
Posted On:
13 JUL 2023 10:36AM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 13, 2023
ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 124 ലെ നിബന്ധന (2) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച്, രാഷ്ട്രപതി സുപ്രീം കോടതി ജഡ്ജിമാരെ നിയമിച്ചു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ, കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സരസ വെങ്കിടനാരായണ ഭട്ടി എന്നിവരെ 12.07.2023 ലെ വിജ്ഞാപന പ്രകാരം സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചു. അവർ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ നിയമനം പ്രാബല്യത്തിൽ വരും.
(Release ID: 1939137)
Visitor Counter : 632