രാജ്യരക്ഷാ മന്ത്രാലയം
ഡ്യൂറൻഡ് കപ്പ് ‘ട്രോഫി ടൂർ’ സേന മേധാവികൾ ഫ്ലാഗ് ഓഫ് ചെയ്തു
Posted On:
30 JUN 2023 2:51PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂൺ 30, 2023
കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, എയർ ചീഫ് മാർഷൽ വിആർ ചൗധരിയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് ശ്രീ കല്യാണ് ചൗബേയും ചേർന്ന് ഡ്യൂറൻഡ് കപ്പിന്റെ 132-ാമത് പതിപ്പിന്റെ 'ട്രോഫി ടൂർ' 2023 ജൂൺ 30 ന് ഡൽഹി കാന്റിലുള്ള മനേക്ഷാ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്ററായ ഡ്യൂറൻഡ് കപ്പ് 2023 ഓഗസ്റ്റ് 03 മുതൽ സെപ്റ്റംബർ 03 വരെ കൊൽക്കത്തയിൽ നടക്കും. യുവ ഫുട്ബോൾ പ്രേമികളും പ്രമുഖ കായിക താരങ്ങളും പങ്കെടുത്തവരിൽ വലിയൊരു വിഭാഗം ഉണ്ടായിരുന്നു.
രാജ്യത്തുടനീളമുള്ള മുൻനിര ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്. ഇന്ത്യൻ സായുധ സേന സംഘടിപ്പിക്കുന്ന ഡ്യൂറൻഡ് കപ്പ് വർഷങ്ങളായി ഇന്ത്യയുടെ മികച്ച ഫുട്ബോൾ പ്രതിഭകളുടെ ഉറവിടമാണ്.
വിജയിക്കുന്ന ടീമിന് മൂന്ന് ട്രോഫികൾ, അതായത് ഡ്യൂറൻഡ് കപ്പ് (റോളിംഗ് ട്രോഫിയും യഥാർത്ഥ സമ്മാനവും), ഷിംല ട്രോഫി (റോളിംഗ് ട്രോഫി - 1904-ൽ ഷിംല നിവാസികൾ ആദ്യമായി നൽകിയത്), പ്രസിഡന്റിന്റെ കപ്പ് (സ്ഥിരമായി സൂക്ഷിക്കുന്നതിനും 1956-ൽ ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആദ്യമായി നൽകിയതും) എന്നിവ സമ്മാനിക്കുന്നു എന്നതാണ് ഡ്യൂറൻഡ് കപ്പിന്റെ സവിശേഷത. അടുത്ത ഒരു മാസത്തിനുള്ളിൽ, ട്രോഫി ടൂറിന്റെ ഭാഗമായി മൂന്ന് ട്രോഫികളും ഇന്ത്യയുടെ പ്രധാന നഗരങ്ങളിൽ സഞ്ചരിച്ഛ് കൊൽക്കത്തയിൽ എത്തും.
ടൂർണമെന്റിന്റെ 132-ാം പതിപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
(Release ID: 1936411)
Visitor Counter : 106