പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലക്ഷദ്വീപിലെ ന്യൂട്രി ഗാർഡൻ പദ്ധതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 10 JUN 2023 8:15PM by PIB Thiruvananthpuram

ലക്ഷദ്വീപിലെ ‘ന്യൂട്രി ഗാർഡൻ പദ്ധതി’യെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും അവലംബിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങൾ എത്രമാത്രം ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിച്ചുതരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

1000 കർഷകർക്ക് പച്ചക്കറി വിത്ത് നൽകിയ സ്വാശ്രയ ഇന്ത്യ എന്ന വികസന ലക്ഷ്യത്തിന്റെ ഫലമായാണ് പദ്ധതി ആരംഭിച്ചത്.

കൂടാതെ വീട്ടുമുറ്റത്തെ കോഴിവളർത്തൽ പദ്ധതി പ്രകാരം 600 രൂപയിൽ താഴെ വരുമാനമുള്ള ലക്ഷദ്വീപ് കുടുംബങ്ങളിലെ സ്ത്രീകൾക്ക് നാടൻ ഇനത്തിൽപ്പെട്ട 7000 കോഴികളെ വിതരണം ചെയ്തു.

ലക്ഷദ്വീപ് ഗവർണറുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“സ്തുത്യർഹമായ പരിശ്രമം, മികച്ച ഫലം! പുതിയ കാര്യങ്ങൾ പഠിക്കുന്നതിലും സ്വീകരിക്കുന്നതിലും ലക്ഷദ്വീപിലെ ജനങ്ങൾ എത്ര ഉത്സാഹമുള്ളവരാണെന്ന് ഈ സംരംഭം കാണിക്കുന്നു."

 

 

ND

(रिलीज़ आईडी: 1931396) आगंतुक पटल : 166
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada