ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
കേന്ദ്ര മന്ത്രിമാരായ ശ്രീ പർഷോത്തം രൂപാല, ഡോ. എൽ മുരുകൻ എന്നിവർ 2023 ജൂൺ 7 മുതൽ 12 വരെ കേരളത്തിലും ലക്ഷദ്വീപിലുമായി നടക്കുന്ന സാഗർ പരിക്രമ പരിപാടിയിൽ പങ്കെടുക്കും
Posted On:
07 JUN 2023 6:15PM by PIB Thiruvananthpuram
കൊച്ചി: ജൂൺ 07, 2023
"സാഗർ പരിക്രമ" എന്ന അതുല്യമായ സംരംഭത്തിലൂടെ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ പർഷോത്തം രൂപാല, സഹ മന്ത്രി ഡോ. എൽ മുരുകൻ എന്നിവർ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കടൽമാർഗത്തിലൂടെ സന്ദർശിക്കുന്നു . മത്സ്യത്തൊഴിലാളികളെയും മത്സ്യ കർഷകരെയും വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിർദേശങ്ങൾ മനസിലാക്കാനും ആണിത്. 2022 മാർച്ച് 5 ന് ഗുജറാത്തിലെ മാണ്ഡവിയിൽ നിന്ന് "സാഗർ പരിക്രമ" യുടെ ആദ്യ ഘട്ട യാത്ര ആരംഭിച്ചു.
ഇതുവരെ സാഗർ പരിക്രമ ആറ് ഘട്ടങ്ങളിലായി ഗുജറാത്ത്, ദാമൻ & ദിയു, മഹാരാഷ്ട്ര, കർണാടക, ആൻഡമാൻ & നിക്കോബാർ എന്നീ തീരപ്രദേശങ്ങളിലെ സന്ദർശനം പൂർത്തിയാക്കി. സാഗർ പരിക്രമ ഏഴാം ഘട്ടത്തിൽ കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ മംഗലാപുരം, കാസർകോട്, മടക്കര, പള്ളിക്കര, ചാലിയം, കാഞ്ഞങ്ങാട്, കോഴിക്കോട്, മാഹി, ബേപ്പൂർ, തൃശൂർ, എറണാകുളം, കൊച്ചി, കവരത്തി, ബംഗാരം ദ്വീപ്, അഗത്തി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുന്നു
കേരളത്തിലെ മത്സ്യ ബന്ധന മേഖല മൊത്തം ജിഡിപിയുടെ ഏകദേശം 1.58% സംഭാവന ചെയ്യുന്നു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 2017-18 വർഷത്തിൽ 5919.02 കോടി രൂപയുടെ സർവകാല റെക്കോർഡ് സൃഷ്ടിച്ചു. സമുദ്രമേഖലയിൽ ഏകദേശം 222 മത്സ്യബന്ധന ഗ്രാമങ്ങളും ഉൾനാടൻ മേഖലയിൽ 113 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുമുണ്ട്. അവിടെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഉപജീവനമാർഗം മത്സ്യബന്ധനവും അനുബന്ധ തൊഴിലുമാണ്. കേരളത്തിന്റെ ഉൾനാടൻ ജലസ്രോതസ്സുകളുടെ വ്യാപ്തി മത്സ്യകൃഷി വിപുലീകരിക്കുന്നതിന് സാദ്ധ്യതയുള്ളതാണ്. കേരളത്തിലെ ജല ജൈവവൈവിധ്യവും മത്സ്യസമ്പത്തും 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും വാണിജ്യ മത്സ്യബന്ധനം, മത്സ്യകൃഷി മുതലായവ ഉൾപ്പെടെ നിരവധി അധിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അതേസമയം, ലക്ഷദ്വീപിന് 4,200 ചതുരശ്ര കി.മീറ്റർ വിസ്തീർണ്ണമുള്ള ലഗൂൺ, 20,000 ചതുരശ്ര കി.മീറ്റർ പ്രദേശിക ജലസ്രോതസ്സ്, 4,00,000 ലക്ഷം ചതുരശ്ര കിലോമീറ്റർ തനത് സാമ്പത്തിക മേഖല (EEZ), ഏകദേശം 132 കി.മീ തീരപ്രദേശം എന്നിവയുണ്ട്. ലക്ഷദ്വീപിന് ചുറ്റുമുള്ള കടൽ മത്സ്യസമ്പത്തിനാൽ സമ്പന്നമാണ്. ദ്വീപുകളിലെ പ്രധാന മത്സ്യസമ്പത്ത് ചൂരയാണ്.
കേരളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ലക്ഷദ്വീപ് ഭരണകൂട അധികൃതർ, കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഫിഷറീസ് സർവേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, മത്സ്യ തൊഴിലാളി പ്രതിനിധികൾ എന്നിവരും 2023 ജൂൺ 7 മുതൽ 12 വരെ കേരളത്തിലും ലക്ഷദ്വീപിലും നടക്കുന്ന സാഗർ പരിക്രമ പരിപാടിയിൽ പങ്കെടുക്കും.
RRTN/SKY
(Release ID: 1930707)
Visitor Counter : 227