പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തുടനീളം പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ (പിഎംബിജെകെ) തുറക്കാൻ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ അനുവദിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രശംസിച്ചു.
प्रविष्टि तिथि:
07 JUN 2023 12:32PM by PIB Thiruvananthpuram
പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യത്തുടനീളം തുറക്കാൻ 2000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ (പിഎസിഎസ്) അനുവദിക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഏറ്റവും വില കൂടിയ മരുന്നുകൾ പോലും രാജ്യത്തുടനീളം ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നത് ഗവണ്മെന്റിന്റെ മുൻഗണനകളിലൊന്നാണെന്ന് ശ്രീ മോദി പറഞ്ഞു.
കേന്ദ്ര സഹകരണ മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ഏറ്റവും വില കൂടിയ മരുന്നുകൾ പോലും രാജ്യത്തുടനീളം ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നത് ഗവണ്മെന്റിന്റെ മുൻഗണനകളിലൊന്നാണ്. സഹകരണ മേഖലയിലെ ഈ സുപ്രധാന സംരംഭം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതം സുഗമമാക്കുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്."
*******
ND
(रिलीज़ आईडी: 1930408)
आगंतुक पटल : 185
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Nepali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada