വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

"അന്താരാഷ്ട്ര ട്രാഫിക്കിന്റെ നിർവചനം" എന്ന വിഷയത്തിൽ ട്രായിയുടെ കൺസൾട്ടേഷൻ പേപ്പറിലെ അഭിപ്രായങ്ങൾ/എതിർ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Posted On: 30 MAY 2023 3:36PM by PIB Thiruvananthpuram

 



ന്യൂഡൽഹി : മെയ് 30, 2023

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2023 മെയ് 02-ന് "അന്താരാഷ്ട്ര ട്രാഫിക്കിന്റെ നിർവചനം" എന്ന വിഷയത്തിൽ ഒരു കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. ബന്ധപ്പെട്ടവരിൽ നിന്ന് കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ രേഖാമൂലമുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 30, 2023 ഉം എതിർ അഭിപ്രായങ്ങൾ  സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 13, 2023 
 ഉം   ആയിരുന്നു .

അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന വ്യവസായ സംഘടനയുടെ അഭ്യർത്ഥന കണക്കിലെടുത്ത്, രേഖാമൂലമുള്ള അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാന തീയതി യഥാക്രമം ജൂൺ 20, 2023 വരെയും ജൂലൈ 04, 2023 വരെയും നീട്ടാൻ തീരുമാനിച്ചു.

 

അഭിപ്രായങ്ങൾ/എതിർ അഭിപ്രായങ്ങൾ എന്നിവ ശ്രീ അഖിലേഷ് കുമാർ ത്രിവേദി, ഉപദേശകൻ (നെറ്റ്‌വർക്ക്, സ്പെക്‌ട്രം & ലൈസൻസിംഗ്), TRAI ക്ക് advmn@trai.gov.in എന്ന ഇ-മെയിൽ ഐഡിയിൽ അയയ്‌ക്കാവുന്നതാണ്. കൂടുതൽ വ്യക്തതയ്ക്കും/വിവരങ്ങൾക്കും, ശ്രീ അഖിലേഷ് കുമാർ ത്രിവേദിയെ, +91-11-23210481 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

(Release ID: 1928330) Visitor Counter : 155