പരിസ്ഥിതി, വനം മന്ത്രാലയം
ചീറ്റകളുടെ വിന്യാസത്തെക്കുറിച്ചുള്ള അവലോകനം, പുരോഗതി, നിരീക്ഷണം, ഉപദേശം എന്നിവക്കായി ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് സമിതി രൂപീകരിച്ചു
Posted On:
26 MAY 2023 12:35PM by PIB Thiruvananthpuram
ന്യൂഡൽഹി: മെയ് 26, 2023
ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എൻടിസിഎ) ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് സമിതി രൂപീകരിച്ചു. 2022 സെപ്റ്റംബർ 22-ലെ ചീറ്റ ടാസ്‌ക് ഫോഴ്‌സുമായി ബന്ധപ്പെട്ട O.M.ന് പകരമായാണ് തീരുമാനം. ഡി ജി, ഫോറസ്റ്റ് & എസ് എസ് അധ്യക്ഷനായി നടത്തിയ യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറിയും (എസിഎസ്) യോഗത്തിൽ പങ്കെടുത്തു.
ന്യൂ ഡൽഹി ഗ്ലോബൽ ടൈഗർ ഫോറം സെക്രട്ടറി ജനറൽ, ഡോ. രാജേഷ് ഗോപാൽ ആണ് സമിതിയുടെ ചെയർമാൻ. സമിതിയിൽ മറ്റ് 10 അംഗങ്ങൾ കൂടി ഉണ്ട്.
നാല് അന്താരാഷ്ട്ര ചീറ്റ വിദഗ്ധർ (ആവശ്യമുള്ളപ്പോൾ ഉപദേശത്തിനായി) ഉൾപ്പെടുന്ന ഒരു കൂടിയാലോചന സമിതിയും രൂപീകരിച്ചിട്ടുണ്ട്.
സമിതിയുടെ പരിശോധനാ വിഷയങ്ങള്‍:
a) മധ്യപ്രദേശ് വന വകുപ്പ്, എൻടിസിഎ എന്നിവക്ക് ചീറ്റകളുടെ വിന്യാസത്തെക്കുറിച്ചുള്ള അവലോകനം, പുരോഗതി, നിരീക്ഷണം, ഉപദേശം എന്നിവ നൽകുക.
b) ഇക്കോ-ടൂറിസത്തിനായി ചീറ്റപ്പുലികളുടെ ആവാസകേന്ദ്രം തുറക്കുകയും ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക.
c) സാമൂഹിക ഇടപെടലിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പദ്ധതി പ്രവർത്തനങ്ങളിൽ അവരുടെ പങ്കാളിത്തവും.
d) സ്റ്റിയറിംഗ് സമിതിയുടെ കാലാവധി രണ്ട് വർഷമായിരിക്കും. കൂടാതെ എല്ലാ മാസവും കുറഞ്ഞത് ഒരു യോഗം എങ്കിലും നടത്തണം. ആവശ്യമുള്ളപ്പോൾ ഫീൽഡ് സന്ദർശനവും നടത്താം.
e) ആവശ്യമുള്ളപ്പോൾ, കൂടിയാലോചനകൾക്കായി സമിതിക്ക് വിദഗ്ധരെ ക്ഷണിക്കാവുന്നതാണ്.
f) അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുടെ പാനലിന്റെ ഉപദേശം തേടണം, അല്ലെങ്കിൽ നിർദ്ദിഷ്ട ആവശ്യകത അനുസരിച്ച് അവരെ ഇന്ത്യയിലേക്ക് ക്ഷണിക്കണം.
g) എൻടിസിഎ, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവ പ്രസ്തുത സമിതിയുടെ പ്രവർത്തനത്തെ സുഗമമാക്കും.
RRTN/SKY
*****
(Release ID: 1927508)
Visitor Counter : 154