പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫത്തേപൂർ  വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു 


ദുരിതബാധിതർക്ക് പി എം എൻ ആർ എഫിൽ നിന്ന് സഹായധനം  പ്രഖ്യാപിച്ചു

Posted On: 16 MAY 2023 7:15PM by PIB Thiruvananthpuram

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലുണ്ടായ വാഹനാപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് ധനസഹായം നൽകുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

“ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതിൽ കുടുംബം നഷ്ടപ്പെട്ടവർക്ക് എന്റെ അഗാധമായ അനുശോചനം. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാന ഗവണ്മെന്റിന്റെ  മേൽനോട്ടത്തിൽ, ദുരന്തത്തിനിരയാവരെ സഹായിക്കുന്നതിൽ പ്രാദേശിക ഭരണകൂടം പൂർണ്ണമായും സജ്ജമാണ്."
  
“ ഫത്തേപൂരിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു.

उत्तर प्रदेश के फतेहपुर में हुआ सड़क हादसा अत्यंत दुखद है। इसमें जिन्होंने अपने परिजनों को खोया है, उनके प्रति मेरी गहरी संवेदनाएं। इसके साथ ही मैं घायलों के जल्द स्वस्थ होने की कामना करता हूं। राज्य सरकार की निगरानी में स्थानीय प्रशासन पीड़ितों की पूरी मदद में जुटा है: PM Modi

— PMO India (@PMOIndia) May 16, 2023

PM @narendramodi has announced an ex-gratia of Rs. 2 lakh for the next of kin of each of those who lost their lives in the accident in Fatehpur. The injured would be given Rs. 50,000 each.

— PMO India (@PMOIndia) May 16, 2023

****

ND


(Release ID: 1924627) Visitor Counter : 132