വാണിജ്യ വ്യവസായ മന്ത്രാലയം

വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല സംഭാഷണം സമാപിച്ചു

Posted On: 10 MAY 2023 10:10AM by PIB Thiruvananthpuramന്യൂ ഡൽഹി: മെയ് 10, 2023

ഇന്ത്യാ ഗവൺമെന്റിന്റെ വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ, കാനഡ ഗവൺമെന്റിന്റെ അന്താരാഷ്ട്ര വ്യാപാര-കയറ്റുമതി പ്രോത്സാഹന-ചെറുകിട ബിസിനസ്-സാമ്പത്തിക വികസന മന്ത്രി മേരി എൻജി എന്നിവർ ചേർന്ന് വ്യാപാരവും നിക്ഷേപവും സംബന്ധിച്ച ആറാമത് ഇന്ത്യ-കാനഡ മന്ത്രിതല സംഭാഷണത്തിന് (MDTI) നേതൃത്വം നൽകി. 2023 മെയ് 8-ന് ഒട്ടാവയിൽ ആണ് ചർച്ചകൾ നടന്നത്. കാനഡയും ഇന്ത്യയും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധത്തിന്റെ സുദൃഢമായ അടിത്തറ മന്ത്രിമാർ ഊന്നിപ്പറഞ്ഞു. ഉഭയകക്ഷി ബന്ധവും സാമ്പത്തിക പങ്കാളിത്തവും ആഴത്തിലാക്കാനുള്ള സുപ്രധാന അവസരത്തെ തിരിച്ചറിഞ്ഞു.

ഇന്ത്യ-കാനഡ ഉഭയകക്ഷി ചരക്ക് വ്യാപാരം 2022ൽ ഏകദേശം 8.2 ബില്യൺ യുഎസ് ഡോളറിലെത്തി, 2021 നെ അപേക്ഷിച്ച് 25% വളർച്ച രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ സേവന മേഖലയുടെ സംഭാവനയും മന്ത്രിമാർ അടിവരയിടുകയും ഉഭയകക്ഷി സേവന വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന സാധ്യതകൾ ശ്രദ്ധിക്കുകയും ചെയ്തു. സേവന വ്യാപാരം 2022 ൽ ഏകദേശം 6.6 ബില്യൺ യുഎസ് ഡോളറായിരുന്നു.

അടിസ്ഥാന സൗകര്യ വികസനം, നിർണായക ധാതുക്കൾ, വൈദ്യുത വാഹനങ്ങളും ബാറ്ററികളും, പുനരുപയോഗ ഊർജം/ഹൈഡ്രജൻ, AI തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് മന്ത്രിമാർ ഊന്നൽ നൽകി.

ഇതുവരെ നടന്ന ഏഴ് ഘട്ട ചർച്ചകളിൽ ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാറിൽ കൈവരിച്ച പുരോഗതി മന്ത്രിമാർ അവലോകനം ചെയ്തു. സാധനങ്ങൾ, സേവനങ്ങൾ, നിക്ഷേപം, ഉത്ഭവ നിയമങ്ങൾ, സാനിറ്ററി-ഫൈറ്റോസാനിറ്ററി നടപടികൾ, വ്യാപാരത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ, തർക്ക പരിഹാരങ്ങൾ എന്നിവയിലെ ഉയർന്ന തലത്തിലുള്ള പ്രതിബദ്ധതകൾ EPTA ഉൾക്കൊള്ളുമെന്ന് മന്ത്രിമാർ വീണ്ടും ഉറപ്പിച്ചു.

പ്രധാന തീരുമാനങ്ങൾ:

2023 ലെ ശരത്കാലത്തിൽ ഒരു ധാരണാപത്രത്തിലൂടെ സമീപഭാവിയിൽ തന്നെ ഇരു കക്ഷികളും തമ്മിലുള്ള ഏകോപിത നിക്ഷേപ പ്രോത്സാഹനം, വിവര കൈമാറ്റം, പരസ്പര പിന്തുണ തുടങ്ങിയ നടപടികളിലൂടെ മെച്ചപ്പെടുത്തിയ സഹകരണം ഉറപ്പാക്കാൻ ഇരുപക്ഷവും സമ്മതിച്ചു.

നിർണായകമായ ധാതു വിതരണ ശൃംഖലയുടെ ദൃഢത പ്രോത്സാഹിപ്പിക്കുന്നതിന് G20 ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രിമാർ യോജിച്ചു.

കാനഡ-ഇന്ത്യ സിഇഒ ഫോറം പുതിയ മുൻഗണനകളോടെ പുനരാരംഭിക്കാൻ ഇരു മന്ത്രിമാരും തീരുമാനിച്ചു.

കൂടുതൽ വ്യാപാര, നിക്ഷേപ ബന്ധങ്ങൾക്കായി 2023 ഒക്ടോബറിൽ ഇന്ത്യയിലേക്ക് ഒരു ടീം കാനഡ ട്രേഡ് മിഷനെ നയിക്കുമെന്ന് മന്ത്രി മേരി എൻജി പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രൊഫഷണലുകളുടെയും വിദഗ്ധ തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും ബിസിനസ്സ് യാത്രക്കാരുടെയും ഗണ്യമായ സഞ്ചാരവും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള മഹത്തായ സംഭാവനയും മന്ത്രിമാർ ചൂണ്ടിക്കാട്ടി. കുടിയേറ്റവും ചലനാത്മകതയും സംബന്ധിച്ഛ് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ഇരുവരും സമ്മതിച്ചു

ഉഭയകക്ഷി ഇന്നോവേഷൻ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുള്ള കഴിവുകളും നവീകരണ പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനുള്ള ഉചിതമായ സംവിധാനങ്ങളെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തു.

എം.ഡി.ടി.ഐ.ക്ക് കീഴിൽ സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങൾക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യുന്നതിനായി, ഇരുപക്ഷവും ഒരു വാർഷിക വർക്ക് പ്ലാൻ കൊണ്ടുവരും, അത് പതിവായി അവലോകനം ചെയ്യുകയും ചെയ്യും.

 

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മേഖലകളിലുടനീളമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സുസ്ഥിരമായ ആക്കം നൽകുന്നതിന് മന്ത്രിമാർ സമ്മതിച്ചു.
 
**********************************************


(Release ID: 1923009) Visitor Counter : 141