ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ഇന്ത്യ-ഇസ്രായേൽ സൗഹൃദം - വ്യാവസായിക ഗവേഷണ വികസന സഹകരണത്തിന്റെ ഒരു പുതിയ യുഗത്തിന്റെ തുടക്കം

Posted On: 04 MAY 2023 10:43AM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 4, 2023

 ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള  ശാസ്ത്ര സാങ്കേതിക സഹകരണത്തിലെ ഒരു സുപ്രധാന നാഴികക്കല്ലിന് തുടക്കമായി.കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് (MoST) കീഴിലുള്ള കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR),ഇസ്രായേൽ  പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (DDR&D) മായി വ്യാവസായിക ഗവേഷണ വികസന സഹകരണം സംബന്ധിച്ച ഒരു ധാരണാപത്രം (MOU) ഒപ്പുവച്ചു.  കേന്ദ്ര ശാസ്ത്ര സാങ്കേതിക  വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.


വ്യാവസായിക സാങ്കേതിക മേഖലകളിൽ പരസ്പര സമ്മതമുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ     വ്യാവസായിക ഗവേഷണ-വികസന പരിപാടികളിൽ സഹകരണത്തിന് ധാരണാപത്രം വഴിയൊരുക്കും . ആരോഗ്യ സംരക്ഷണം ; എയ്‌റോസ്‌പേസ് & ഇലക്‌ട്രോണിക്‌സ് ഇൻസ്ട്രുമെന്റേഷൻ;  സിവിൽ, ഇൻഫ്രാസ്ട്രക്ചർ & എഞ്ചിനീയറിംഗ്;  കെമിക്കൽസ് & പെട്രോകെമിക്കൽസ്, ഊർജ്ജ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള സുസ്ഥിര ഊർജ്ജം;  പരിസ്ഥിതി, ഭൂമി & സമുദ്ര ശാസ്ത്രം, ജലം;  ഖനനം, ധാതുക്കൾ, ലോഹങ്ങൾ & സാമഗ്രികൾ;  കൃഷി, പോഷകാഹാരം & ബയോടെക്നോളജി ഉൾപ്പെടെയുള്ള ചില പ്രധാന വ്യാവസായിക മേഖലകളെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് .  പരസ്പര പ്രയോജനകരമായ വ്യാവസായിക, സാങ്കേതിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി സിഎസ്ഐആർ, ഡിഡിആർ ആൻഡ് ഡി തലവന്മാരുടെ നേതൃത്വത്തിലുള്ള ജോയിന്റ് സ്റ്റിയറിംഗ് കമ്മിറ്റി  സഹകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകുകയും നിർവ്വഹണം നിരീക്ഷിക്കുകയും ചെയ്യും.

 ഇസ്രായേലുമായുള്ള സാങ്കേതിക പങ്കാളിത്തത്തെ സ്വാഗതം ചെയ്ത ഡോ ജിതേന്ദ്ര സിംഗ്, ഇന്ത്യ-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഇരുപക്ഷത്തെയും അഭിനന്ദിക്കുകയും ചെയ്തു.

 
SKY
 
****


(Release ID: 1921889) Visitor Counter : 116