ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

അവയവദാന നയം കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അവലോകനം ചെയ്തു

Posted On: 03 MAY 2023 12:38PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മെയ് 3, 2023

അവയവദാന, അവയവമാറ്റ മേഖലയെ നവീകരിക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള ഘടനാപരമായ മാറ്റങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ഇന്ന് ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിന്റെയും ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ, രാജ്യത്തെ അവയവദാനത്തിന്റെയും മാറ്റിവയ്ക്കലിന്റെയും സ്ഥിതിഗതികൾ അവലോകനം ചെയ്തു.

"മൻ കി ബാത്ത്" പരിപാടിയുടെ 99-ാം പതിപ്പിൽ സഹജീവികളുടെ ജീവൻ രക്ഷിക്കുകയെന്ന അവയവദാനത്തിന്റെ മഹത്തായ ലക്ഷ്യത്തിനായി മുന്നോട്ട് വരാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇത് രാജ്യത്തെ അവയവദാനത്തിന് പുത്തൻ ഉണർവേകിയിട്ടുണ്ട്. രാജ്യത്തെ മൊത്തം അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണം 2013-ൽ 5,000-ൽ താഴെ ആയിരുന്നത് 2022-ൽ 15,000- ത്തിലധികമായി വർദ്ധിച്ചു. ദേശീയ (NOTTO), പ്രാദേശിക (ROTTO), സംസ്ഥാന തലത്തിലുള്ള (SOTTO) അവയവങ്ങളും ടിഷ്യൂകളും മാറ്റിവെക്കാനുള്ള സ്ഥാപന ശൃംഖലയുടെ മികച്ച ഏകോപനം കാരണം ഇപ്പോൾ മരിച്ച ഓരോ ദാതാവിന്റെയും കൂടുതൽ അവയവങ്ങൾ ഉപയോഗിക്കാനാകുന്നു. 2016ൽ 930 മരണപ്പെട്ട ദാതാക്കളിൽ നിന്ന് 2265 അവയവങ്ങൾ ഉപയോഗിച്ചപ്പോൾ, 2022ൽ 904 മരണമടഞ്ഞ ദാതാക്കളിൽ നിന്ന് 2765 അവയവങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞു.

ആശുപത്രികളിൽ അവയവദാനവും മാറ്റിവയ്ക്കൽ പദ്ധതിയും നടപ്പിലാക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള മാർഗ്ഗനിർദ്ദേശമായും ട്രാൻസ്പ്ലാൻറ് കോ-ഓർഡിനേറ്റർമാരുടെ പരിശീലനത്തിനായുള്ള ഒരു സ്റ്റാൻഡേർഡ് കോഴ്‌സ് എന്ന നിലയിലും NOTTO ഒരു ട്രാൻസ്പ്ലാൻറ് മാനുവൽ തയ്യാറാക്കി വരുന്നു. ഈ രണ്ട് രേഖകളും ഉടൻ പൂർത്തിയാക്കി പുറത്തുവിടും. പദ്ധതിയുടെ  മികച്ച നിർവ്വഹണത്തിനായി ഏകോപനം, IEC, ട്രെയിനിംഗ്, എച്ച്ആർ/അക്കൗണ്ടുകൾ എന്നിവയ്ക്കായി NOTTO യിൽ നാല് സ്തംഭങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യം മുൻനിർത്തിയുള്ള പ്രത്യേക ക്ഷേമ നടപടിയായി അവയവം ദാനം ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് ഇന്ത്യ ഗവണ്മെന്റ് അടുത്തിടെ 42 ദിവസം വരെ പ്രത്യേക കാഷ്വൽ ലീവ് അനുവദിച്ചിട്ടുണ്ട്. .

രാജ്യത്ത് അവയവ ദാനവും മാറ്റിവയ്ക്കലും വർധിപ്പിക്കുന്നതിനുള്ള കൂടുതൽ നയ പരിഷ്‌കാരങ്ങൾക്കായി അന്താരാഷ്ട്രതലത്തിലെ  മികച്ച രീതികൾ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഉൾക്കൊള്ളുന്നു.

 
RRTN/SKY

(Release ID: 1921641) Visitor Counter : 213