പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

പാർലമെന്ററി കാര്യ മന്ത്രാലയം ജവഹർ നവോദയ വിദ്യാലയങ്ങൾക്കായി 2022-23ലെ 24-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് സംഘടിപ്പിക്കുന്നു

Posted On: 03 MAY 2023 11:40AM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: മെയ് 3, 2023

ജവഹർ നവോദയ വിദ്യാലയങ്ങൾക്കായുള്ള 2022-23 വർഷത്തെ 24-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് 2023 മെയ് 4 വ്യാഴാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസ് കോംപ്ലക്‌സിൽ നടക്കും. കേന്ദ്ര സാംസ്‌കാരിക, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും മത്സരത്തിലെ മികച്ച പ്രകടനത്തിന് വിജയിച്ച വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.

ഈ അവസരത്തിൽ, ജവഹർ നവോദയ വിദ്യാലയങ്ങൾക്കായുള്ള 2022-23 ലെ 24-ാമത് ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ പശ്ചിമ ബംഗാളിലെ ജവഹർ നവോദയ വിദ്യാലയത്തിലെ (പട്ന മേഖല) വിദ്യാർത്ഥികൾ യൂത്ത് പാർലമെന്റിന്റെ പ്രകടനം ആവർത്തിക്കും .

പാർലമെന്ററി കാര്യ മന്ത്രാലയം കഴിഞ്ഞ 26 വർഷമായി ജവഹർ നവോദയ വിദ്യാലയങ്ങളിൽ യൂത്ത് പാർലമെന്റ് മത്സരങ്ങൾ സംഘടിപ്പിച്ച് വരുന്നു. ജവഹർ നവോദയ വിദ്യാലയങ്ങൾക്കായുള്ള ദേശീയ യൂത്ത് പാർലമെന്റ് മത്സരത്തിന്റെ പദ്ധതി പ്രകാരം, ഈ പരമ്പരയിലെ 24-ാമത് മത്സരം 2022-23 കാലയളവിൽ നവോദയ വിദ്യാലയ സമിതിയുടെ 8 മേഖലകളിലായി ഇന്ത്യയിലുടനീളമുള്ള 80 വിദ്യാലയങ്ങൾക്കിടയിൽ സംഘടിപ്പിച്ചു.

യുവതലമുറയിൽ അച്ചടക്കം, വൈവിധ്യമാർന്ന അഭിപ്രായങ്ങളോടുള്ള സഹിഷ്ണുത, നീതിപൂർവകമായ കാഴ്ചപ്പാടുകൾ, ജനാധിപത്യ ജീവിതരീതിയുടെ മറ്റ് ഗുണങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് യൂത്ത് പാർലമെന്റ് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ, പാർലമെന്റിന്റെ സമ്പ്രദായങ്ങളും നടപടിക്രമങ്ങളും, ചർച്ചകളുടെയും സംവാദത്തിന്റെയും സാങ്കേതികതകൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും അവരിൽ ആത്മവിശ്വാസം, നേതൃത്വഗുണം, പ്രഭാഷണ മികവ് എന്നിവ വളർത്തിയെടുക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

മത്സരത്തിൽ ഒന്നാമതെത്തിയതിനുള്ള റണ്ണിംഗ് പാർലമെന്ററി ഷീൽഡും ട്രോഫിയും പശ്ചിമ ബംഗാളിലെ (പട്‌ന മേഖല) നദിയയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിന് നൽകും. കൂടാതെ, അതത് മേഖലയിൽ ഒന്നാമതെത്തിയ 7 വിദ്യാലയങ്ങൾക്ക് മന്ത്രി മെറിറ്റ് ട്രോഫികളും സമ്മാനിക്കും.

 
RRTN/SKY

(Release ID: 1921584) Visitor Counter : 150