വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

'ബഹിരാകാശ അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾക്കായുള്ള സ്പെക്‌ട്രം നിർണ്ണയം' എന്ന വിഷയത്തിൽ ട്രായ് കൺസൾട്ടേഷൻ പേപ്പറിന്മേലുള്ള അഭിപ്രായങ്ങൾ/എതിർ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

Posted On: 02 MAY 2023 4:10PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 02 മെയ് 2023

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) 2023 ഏപ്രിൽ 06-ന് 'ബഹിരാകാശ അധിഷ്‌ഠിത ആശയവിനിമയ സേവനങ്ങൾക്കായുള്ള സ്പെക്‌ട്രം നിർണ്ണയം' എന്ന കൺസൾട്ടേഷൻ പേപ്പർ പുറത്തിറക്കി. ബന്ധപ്പെട്ടവരിൽ നിന്ന് കൺസൾട്ടേഷൻ പേപ്പറിൽ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് രേഖാമൂലമുള്ള അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 04, 2023 ആയിരുന്നു. എതിർ അഭിപ്രായങ്ങൾക്കായി മെയ് 18, 2023 ആയിരുന്നു അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.

അഭിപ്രായങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന ബന്ധപ്പെട്ടവരുടെയും വ്യവസായ സംഘടനകളുടെയും അഭ്യർത്ഥന കണക്കിലെടുത്ത്, രേഖാമൂലമുള്ള അഭിപ്രായങ്ങളും എതിർ അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി യഥാക്രമം മെയ് 18, 2023 വരെയും ജൂൺ 01, 2023 വരെയും നീട്ടാൻ തീരുമാനിച്ചു. സമയ പരിധി നീട്ടുന്നതിനുള്ള കൂടുതൽ അഭ്യർത്ഥനകളൊന്നും പരിഗണിക്കില്ല.

 

അഭിപ്രായങ്ങൾ/എതിർ അഭിപ്രായങ്ങൾ എന്നിവ ട്രായ്-യുടെ അഡ്വൈസർ (നെറ്റ്‌വർക്ക്‌സ്, സ്പെക്‌ട്രം & ലൈസൻസിംഗ്), ശ്രീ അഖിലേഷ് കുമാർ ത്രിവേദിക്ക് ഇലക്‌ട്രോണിക് രൂപത്തിൽ advmn@trai.gov.in എന്ന വിലാസത്തിൽ അയയ്‌ക്കാം. കൂടാതെ എന്തെങ്കിലും വ്യക്തത/വിവരങ്ങൾക്കായി +91-11-23210481 എന്ന ടെലിഫോൺ നമ്പറിൽ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.
 
****

(Release ID: 1921384) Visitor Counter : 154