രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

വ്യോമസേനാ മേധാവി ശ്രീലങ്ക സന്ദർശിക്കുന്നു

प्रविष्टि तिथि: 01 MAY 2023 2:08PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 01,  2023


എയർ ചീഫ് മാർഷൽ വിആർ ചൗധരി, വ്യോമസേനാ മേധാവി (സിഎഎസ്) നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെട്ടു.  സന്ദർശന വേളയിൽ, ശ്രീലങ്കൻ പ്രസിഡന്റ്,  പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, സംയുക്ത സേന മേധാവി, ശ്രീലങ്കൻ വ്യോമസേന, കരസേന, നാവികസേന കമാൻഡർമാർ, പ്രതിരോധ സെക്രട്ടറി  എന്നിവരുമായി വ്യോമസേന മേധാവി കൂടിക്കാഴ്ച നടത്തും.



 ശ്രീലങ്കൻ എയർഫോഴ്‌സ് കമാൻഡർ എയർ മാർഷൽ എസ്‌കെ പതിരണയുടെ ക്ഷണപ്രകാരമാണ് ഇന്ത്യൻ വ്യോമസേന മേധാവി ശ്രീലങ്ക സന്ദർശിക്കുന്നത്.  സന്ദർശന വേളയിൽ  വ്യോമസേനാ മേധാവി ശ്രീലങ്കയിലെ നാഷണൽ ഡിഫൻസ് കോളേജിലെ വിദ്യാർത്ഥി ഓഫീസർമാരുമായി സംവദിക്കുകയും ശ്രീലങ്കൻ എയർഫോഴ്സ് അക്കാദമി സന്ദർശിക്കുകയും ചെയ്യും.  ഇന്ത്യൻ വ്യോമസേന മേധാവിയുടെ  സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രൊഫഷണൽ ബന്ധങ്ങളും പരസ്പര സഹകരണവും വർദ്ധിപ്പിക്കും.
 
 
SKY
 

(रिलीज़ आईडी: 1921105) आगंतुक पटल : 718
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil