രാജ്യരക്ഷാ മന്ത്രാലയം

ന്യൂ ഡൽഹിയിൽ എസ്‌സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് ഇന്ത്യൻ രാജ്യരക്ഷാ മന്ത്രിയും റഷ്യൻ പ്രതിരോധ മന്ത്രിയും ഉഭയകക്ഷി ചർച്ചകൾ നടത്തി

Posted On: 28 APR 2023 4:46PM by PIB Thiruvananthpuram


ന്യൂ ഡൽഹി: 28 ഏപ്രിൽ 2023

2023 ഏപ്രിൽ 28 ന് ന്യൂ ഡൽഹിയിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ച് ഇന്ത്യൻ രക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് റഷ്യയുടെ പ്രതിരോധ മന്ത്രി ജനറൽ സെർഗെ കെ ഷൈഗുവുമായി  ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.

സൈന്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വ്യവസായ പങ്കാളിത്തവും ഉൾപ്പെടെ ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ വിപുലമായ വിഷയങ്ങൾ ഇരു മന്ത്രിമാരും ചർച്ച ചെയ്തു. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിൽ റഷ്യൻ പ്രതിരോധ വ്യവസായത്തിന്റെ പങ്കാളിത്തത്തെക്കുറിച്ചും അതിന് കൂടുതൽ ഉത്തേജനം നൽകുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.

പ്രാദേശിക സമാധാനവും സുരക്ഷയും സംബന്ധിച്ച വിഷയങ്ങളും ഇരു മന്ത്രിമാരും ചർച്ച ചെയ്തു. കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും, പ്രത്യേകിച്ച് പ്രതിരോധത്തിൽ, അവർ സംതൃപ്തി പ്രകടിപ്പിച്ചു. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുവരും ആവർത്തിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള അദ്വിതീയവും ദീർഘകാലമായതും കാലാതീതവുമായ  ബന്ധത്തെ അവർ പ്രകീർത്തിച്ചു .

 
RRTN/SKY
 
****


(Release ID: 1920554) Visitor Counter : 111