പ്രധാനമന്ത്രിയുടെ ഓഫീസ്
തൃശ്ശൂരിലെ ശ്രീ സീതാരാമ സ്വാമി ക്ഷേത്രത്തിലെ പരിപാടിയിൽ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യന്നു
Posted On:
25 APR 2023 9:43PM by PIB Thiruvananthpuram
നമസ്കാരം!
തൃശൂർ പൂരം ഉത്സവത്തോടനുബന്ധിച്ച് കേരളത്തിലെയും തൃശ്ശൂരിലെയും എന്റെ എല്ലാ സഹോദരീ സഹോദരന്മാർക്കും ആശംസകൾ നേരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് തൃശ്ശൂർ അറിയപ്പെടുന്നത്. സംസ്കാരമുള്ളിടത്ത് പാരമ്പര്യമുണ്ട്, കലകളുമുണ്ട്. തത്വചിന്തയോടൊപ്പം ആത്മീയതയുമുണ്ട്. ആഘോഷങ്ങൾ പോലെ തന്നെ സന്തോഷമുണ്ട്. തൃശ്ശൂർ ഈ പൈതൃകവും സ്വത്വവും നിലനിർത്തുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ശ്രീ സീതാരാമ സ്വാമി ക്ഷേത്രം വർഷങ്ങളായി ഈ ദിശയിൽ ഒരു ചലനാത്മക കേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ ക്ഷേത്രം ഇപ്പോൾ കൂടുതൽ ദൈവികവും മഹത്തായതുമാക്കിത്തീർത്തിരിക്കുന്നു എന്നാണ് എന്നോട് പറയുന്നത്. തദവസരത്തിൽ ശ്രീ സീതാരാമൻ, അയ്യപ്പൻ, ശിവൻ എന്നിവർക്ക് സ്വർണ്ണം പതിച്ച ശ്രീകോവിൽ സമർപ്പിക്കുന്നു.
സുഹൃത്തുക്കളേ ,
ശ്രീ സീതാരാമൻ ഉള്ളിടത്ത് ശ്രീ ഹനുമാൻ ഉണ്ടാകാതിരിക്കുക സാധ്യമല്ല. അതിനാൽ, 55 അടി ഉയരമുള്ള ഹനുമാൻ ജിയുടെ മഹത്തായ പ്രതിമ ഭക്തർക്ക് അനുഗ്രഹം നൽകും. ഈ അവസരത്തിൽ എല്ലാ ഭക്തജനങ്ങൾക്കും കുംഭാഭിഷേക ആശംസകൾ നേരുന്നു. പ്രത്യേകിച്ച്, ശ്രീ ടി എസ് കല്യാണരാമൻ ജിയെയും കല്യാണ് കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. വർഷങ്ങൾക്കുമുമ്പ് നിങ്ങൾ ഗുജറാത്തിൽ എന്നെ കാണാൻ വന്നപ്പോൾ ഈ ക്ഷേത്രത്തിന്റെ പ്രഭാവത്തെക്കുറിച്ചും വെളിച്ചത്തെക്കുറിച്ചും വിശദമായി പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ന്, ശ്രീ സീതാ രാമാജിയുടെ അനുഗ്രഹത്താൽ, ഞാൻ ഈ ശുഭമുഹൂർത്തത്തിന്റെ ഭാഗമാകുകയാണ്. മനസ്സ്, ഹൃദയം, ബോധം എന്നിവയാൽ, ഞാൻ നിങ്ങളുടെ ഇടയിൽ ക്ഷേത്രത്തിൽ ഉണ്ടെന്ന് എനിക്ക് തോന്നുന്നു, കൂടാതെ എനിക്ക് ആത്മീയ ആനന്ദവും അനുഭവപ്പെടുന്നു.
സുഹൃത്തുക്കളേ ,
തൃശ്ശൂരും ശ്രീ സീതാരാമ സ്വാമി ക്ഷേത്രവും വിശ്വാസത്തിന്റെ കൊടുമുടി മാത്രമല്ല, ഇന്ത്യയുടെ ബോധത്തിന്റെയും ആത്മാവിന്റെയും പ്രതിഫലനം കൂടിയാണ്. മധ്യകാലഘട്ടത്തിൽ വിദേശ ആക്രമണകാരികൾ നമ്മുടെ ക്ഷേത്രങ്ങളും ചിഹ്നങ്ങളും നശിപ്പിക്കുമ്പോൾ, അവർ ഭീകരതയിലൂടെ ഇന്ത്യയുടെ സ്വത്വം നശിപ്പിക്കുമെന്ന് കരുതി. എന്നാൽ ചിഹ്നങ്ങളിൽ ഇന്ത്യ ദൃശ്യമാണെങ്കിലും, അത് അതിന്റെ അറിവിലും ചിന്തയിലും ജീവിക്കുന്നുണ്ടെന്ന് അവർ മറന്നു. ശാശ്വതമായതിനായുള്ള അന്വേഷണത്തിലാണ് ഇന്ത്യ ജീവിക്കുന്നത്. എല്ലാ വെല്ലുവിളികളും നേരിട്ടതിനു ശേഷവും ഇന്ത്യ ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്. അതുകൊണ്ടാണ് ഇന്ത്യയുടെ ആത്മാവ് ശ്രീ സീതാരാമ സ്വാമിയുടെയും ഭഗവാൻ അയ്യപ്പന്റെയും രൂപത്തിൽ അതിന്റെ അനശ്വരത പ്രഖ്യാപിച്ചത്. 'ഏക ഭാരതതം
ശ്രേഷ്ഠ ഭാരതം' എന്ന ആശയം ആയിരക്കണക്കിന് വർഷങ്ങളുടെ അനശ്വരമായ ആശയമാണെന്ന് അക്കാലത്തെ ഈ ക്ഷേത്രങ്ങൾ പ്രഖ്യാപിക്കുന്നു. ഇന്ന്, സ്വാതന്ത്ര്യത്തിന്റെ ‘അമൃത കാലത്തു് ’ നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഞങ്ങൾ ഈ ആശയം മുന്നോട്ട് കൊണ്ടുപോകുന്നത്.
സുഹൃത്തുക്കൾ,
നമ്മുടെ ക്ഷേത്രങ്ങളും തീർത്ഥാടനങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങളുടെയും സമൃദ്ധിയുടെയും പ്രതീകങ്ങളാണ്. ശ്രീ സീതാരാമ സ്വാമി ക്ഷേത്രം പൗരാണിക ഇന്ത്യയുടെ മഹത്വവും പ്രൗഢിയും കാത്തുസൂക്ഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സമൂഹത്തിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങൾ സേവനമായി തിരികെ നൽകുന്ന സമ്പ്രദായം നിലനിന്നിരുന്ന ക്ഷേത്രങ്ങളുടെ പാരമ്പര്യവും നിങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഈ ക്ഷേത്രത്തിലൂടെ നിരവധി ജനക്ഷേമ പരിപാടികൾ നടക്കുന്നുണ്ടെന്ന് എന്നോട് പറയാറുണ്ട്. ഈ ശ്രമങ്ങളിൽ ക്ഷേത്രം രാജ്യത്തിന്റെ കൂടുതൽ പ്രമേയങ്ങൾ ചേർക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് ശ്രീ അന്ന അഭിയാൻ ആകട്ടെ, സ്വച്ഛത അഭിയാൻ ആകട്ടെ, അല്ലെങ്കിൽ പ്രകൃതി കൃഷിയെ കുറിച്ചുള്ള പൊതു അവബോധം ആകട്ടെ, ഈ ശ്രമങ്ങൾക്ക് നിങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ കഴിയും. ശ്രീ സീതാ രാമ സ്വാമി ജിയുടെ അനുഗ്രഹം എല്ലാവരിലും ചൊരിയുമെന്നും രാജ്യത്തിന്റെ പ്രമേയങ്ങൾക്കായി ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഈ സുവർണ അവസരത്തിൽ ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും അഭിനന്ദനങ്ങൾ.
ഒത്തിരി നന്ദി.
-ND-
(Release ID: 1920534)
Visitor Counter : 121
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu