ധനകാര്യ മന്ത്രാലയം
അടൽ പെൻഷൻ യോജനയ്ക്ക് (APY) കീഴിൽ അംഗത്വം എടുത്തവരുടെ എണ്ണം 5.20 കോടി കവിഞ്ഞു
Posted On:
27 APR 2023 2:37PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഏപ്രിൽ 27, 2023
അടൽപെൻഷൻ യോജനയ്ക്ക് കീഴിൽ അംഗത്വം എടുത്തവരുടെ മൊത്തം എണ്ണം 2023 മാർച്ച് 31-ന് 5.20 കോടി കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 99 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022-23 സാമ്പത്തിക വർഷത്തിൽ 1.19 കോടിയിലധികം പുതിയ വരിക്കാരെ പദ്ധതിയിൽ ചേർത്തു, ഇത് 20% ത്തിലധികം വളർച്ച കാണിക്കുന്നു. ഇന്നുവരെ, APY-യിൽ മാനേജ്‌മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (AUM) 27,200 കോടി രൂപയിൽ കൂടുതലാണ്. പദ്ധതിയുടെ തുടക്കം മുതൽ 8.69% നിക്ഷേപ വരുമാനവും ഇത് സൃഷ്ടിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) വിഭാഗത്തിൽ 9 ബാങ്കുകൾ വാർഷിക ലക്ഷ്യം കൈവരിച്ചു. പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ (ആർആർബി) വിഭാഗത്തിൽ 32 ബാങ്കുകൾ വാർഷിക ലക്ഷ്യം കൈവരിച്ചു. കൂടാതെ, ബീഹാർ, ജാർഖണ്ഡ്, അസം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ 12 സംസ്ഥാനങ്ങളും അതത് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (SLBCകൾ) സഹായത്തോടും പിന്തുണയോടും കൂടി വാർഷിക ലക്ഷ്യങ്ങൾ നേടിയെടുത്തു.
എസ്‌എൽബിസികളുമായും ആർആർബികളുമായും ഏകോപിപ്പിച്ച് പിഎഫ്‌ആർഡിഎ 47 എപിവൈ ബോധവത്കരണ പരിപാടികളും ടൗൺ ഹാൾ യോഗങ്ങളും ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ നടത്തി. ആധാർ ഉപയോഗിച്ച് ഡിജിറ്റൽ ഓൺബോർഡിംഗ് സൗകര്യം ആരംഭിക്കൽ, നവീകരിച്ച APY ആപ്പിന് തുടക്കം കുറിക്കൽ, APY യുടെ ഗുണങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള 17 പോഡ്‌കാസ്റ്റുകൾ, APY-യെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ തേടുന്നതിനുള്ള ചാറ്റ്ബോട്ട് സൗകര്യം തുടങ്ങി നിരവധി സംരംഭങ്ങൾ ആരംഭിച്ചിരുന്നു .
APY പ്രകാരം, ഒരു വരിക്കാരന്, അയാളുടെ വിഹിതം അനുസരിച്ച്, ആജീവനാന്ത മിനിമം ഗ്യാരണ്ടിയുള്ള പെൻഷൻ, അതായത് പ്രതിമാസം 1,000 മുതൽ 5,000 രൂപ വരെ 60 വയസ്സ് മുതൽ ലഭിക്കും. APY-യിൽ ചേരുന്ന പ്രായത്തെ അടിസ്ഥാനമാക്കി അത് വ്യത്യാസപ്പെടുകയും ചെയ്യും. വരിക്കാരന്റെ മരണശേഷം അതേ പെൻഷൻ ജീവിതപങ്കാളിക്ക് നൽകും. വരിക്കാരന്റെയും പങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ സമ്പത്ത് നോമിനിക്ക് തിരികെ നൽകും.
RRTN/SKY
(Release ID: 1920223)
Visitor Counter : 146