വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മൻ കി ബാത്ത് @100-ന്റെ ദേശീയ കോൺക്ലേവ് ഉപ രാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു

Posted On: 26 APR 2023 2:41PM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഏപ്രിൽ 25, 2023

ന്യൂ ഡൽഹിയിലെ വിഗ്യാൻ ഭവനിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറിന്റെ സാന്നിധ്യത്തിൽ ഉപ രാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻകർ ഇന്ന് മൻ കി ബാത്ത് @100-ന്റെ ദേശീയ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലുടനീളമുള്ള 100 കോടിയിലധികം ആളുകളിലേക്ക് എത്തിയ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണത്തിന്റെ തുടർച്ചയായ വിജയത്തെ അടയാളപ്പെടുത്തുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച ശ്രീ ജഗ്ദീപ് ധൻകർ മൻ കി ബാത്ത് തികച്ചും  അരാഷ്ട്രീയമാണെന്നും, അത് നമ്മുടെ നാഗരിക ധാർമ്മികതയുടെ പ്രതിഫലനമാണെന്നുo എല്ലാ തലത്തിലും ശുഭ വികാരം വർദ്ധിപ്പിക്കുന്നതാ
ണെന്നുo പറഞ്ഞു.

ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന വിഷയത്തെ ചുറ്റിപ്പറ്റിയാണ് മൻ കി ബാത്ത് രൂപകല്പന ചെയ്തതെന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ്
 ഠാക്കൂർ പ്രസംഗത്തിനിടെ പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ ഈ പരിപാടി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സന്ദേശ വിനിമയത്തിനായി തിരഞ്ഞെടുത്തത് ജനസമ്പർക്കത്തിന്റെ യഥാർത്ഥ മാധ്യമമായ റേഡിയോയാണ്. മൻ കി ബാത്തിന്റെ വിവിധ പതിപ്പുകളിൽ 106 പ്രമുഖരെയും ഇതുവരെ പ്രക്ഷേപണം ചെയ്ത 99 എപ്പിസോഡുകളിൽ 700-ലധികം പേരുടെയും സംഘടനകളുടെയും നേട്ടങ്ങളും പരാമർശിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.  'മൻ കി ബാത്ത്@100' എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ ഒരു കോഫി ടേബിൾ ബുക്കിൽ , 'മൻ കി ബാത്തിന്റെ' യാത്രയെയും പ്രധാനമന്ത്രിയും പൗരന്മാരും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് ഈ പരിപാടി എങ്ങനെ കാരണമായി എന്നും എടുത്തുകാട്ടുന്നു. രണ്ടാമത്തെ പുസ്തകം പ്രസാർ ഭാരതിയുടെ മുൻ സിഇഒ ശ്രീ എസ്. എസ്. വെന്പതി 
രചിച്ച, 'കളക്ടീവ് സ്പിരിറ്റ്, കോൺക്രീറ്റ് ആക്ഷൻ' എന്നതാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിൽ പ്രതിധ്വനിക്കുന്ന സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക, ആരോഗ്യ, ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായി പ്രധാനമന്ത്രി മോദി നടത്തുന്ന സംഭാഷണങ്ങളുടെ ആകർഷകമായ വശങ്ങൾ രേഖപ്പെടുത്തുന്നു.

മൻ കി ബാത്തിന്റെ 
100-ാം പതിപ്പ് 2023 ഏപ്രിൽ 30-ന് പ്രക്ഷേപണം ചെയ്യും.

 
 
RRTN/SKY


(Release ID: 1919870) Visitor Counter : 77