ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 100 ഫുഡ് സ്ട്രീറ്റുകൾ പ്രവർത്തനക്ഷമമാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു; കേരളത്തിനായി നാലെണ്ണം ശുപാർശ ചെയ്തു

Posted On: 20 APR 2023 4:02PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഏപ്രിൽ 20, 2023  

കേരളത്തിൽ നാലെണ്ണം ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 100 ജില്ലകളിലായി കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഭവന-നഗരകാര്യ മന്ത്രാലയവുമായി സഹകരിച്ച് 100 ഫുഡ് സ്ട്രീറ്റുകൾ അഥവാ ഭക്ഷണ തെരുവുകൾ വികസിപ്പിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. രാജ്യത്ത് എല്ലായിടത്തും   ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതി ഉറപ്പുവരുത്തുന്നതിനായി ഒരു മാതൃക സൃഷ്ടിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഈ സംരംഭം ഏറ്റെടുക്കുന്നത്. ഭക്ഷ്യവ്യാപാര മേഖലയിലും സമൂഹത്തിലും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുക, അങ്ങനെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ രാജേഷ് ഭൂഷണും ഭവന-നഗരകാര്യ മന്ത്രാലയം സെക്രട്ടറി ശ്രീ മനോജ് ജോഷിയും പൗരന്മാരുടെ നല്ല ആരോഗ്യത്തിന് സുരക്ഷിതവും വൃത്തിയുള്ളതുമായ ഭക്ഷണം സുപ്രധാനമാണെന്ന് എടുത്തുപറഞ്ഞു.

 

FSSAI-യുടെ സാങ്കേതിക പിന്തുണയോടെ, ദേശീയ ആരോഗ്യ ദൗത്യം (NHM) മുഖേന ഈ സംരംഭം നടപ്പിലാക്കും. സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് സംരംഭത്തിനുള്ള സാമ്പത്തിക സഹായം ഓരോ ഫുഡ് സ്ട്രീറ്റിനും/ജില്ലയ്ക്കും ഒരു കോടി രൂപ എന്ന നിലയിൽ നിർണായക ആവശ്യങ്ങൾക്ക് നൽകും. എഫ്എസ്എസ്എഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ ഭക്ഷണ തെരുവുകളുടെ സ്റ്റാൻഡേർഡ് ബ്രാൻഡിംഗ് നടത്തുമെന്ന വ്യവസ്ഥയോടെ 60:40 അല്ലെങ്കിൽ 90:10 എന്ന അനുപാതത്തിൽ എൻ എഛ് എം -ന് കീഴിൽ ഈ സഹായം നൽകും.
 
********************************************************

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1918262


(Release ID: 1918286) Visitor Counter : 137