പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

ഹിന്ദിയും ഇംഗ്ലീഷും കൂടാതെ മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ എസ്എസ്‌സി മൾട്ടിടാസ്‌കിംഗ് സ്റ്റാഫ് പരീക്ഷയും സിഎച്ച്എസ്എൽ പരീക്ഷയും നടത്തുന്നതിന് DoPT യുടെ അംഗീകാരം

Posted On: 18 APR 2023 1:54PM by PIB Thiruvananthpuram



13 പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള ആദ്യ എംടിഎസ് 2022 പരീക്ഷ, 2023 മെയ് 2 മുതൽ നടത്തും

ന്യൂഡൽഹി: ഏപ്രിൽ 18, 2023

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടിടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ് (എസ്‌എസ്‌സി എംടിഎസ്) പരീക്ഷ, 2022, സിഎച്ച്എസ്എൽ പരീക്ഷ, 2022 എന്നിവ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്തുന്നതിന് DoPT അംഗീകാരം നൽകിയതായി കേന്ദ്ര പേഴ്‌സണൽ, പൊതു പരാതികൾ, പെൻഷൻ വകുപ്പ്  മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.

ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പർ തയ്യാറാക്കും.

ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ/പ്രാദേശിക ഭാഷയിൽ പരീക്ഷയിൽ പങ്കെടുക്കുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും  സഹായിക്കും.

എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2023 മെയ്-ജൂൺ മാസങ്ങളിൽ സിഎച്ച്എസ്എൽ പരീക്ഷയുടെ ബഹുഭാഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ബഹുഭാഷയിലുള്ള ആദ്യ പരീക്ഷ (MTS 2022) മെയ് 2 മുതൽ ആരംഭിക്കും.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഭാഷകളും ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രാദേശിക യുവാക്കളെ അവരുടെ മാതൃഭാഷയിൽ പരീക്ഷ എഴുതാനുള്ള അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്നതിനായി വൻതോതിൽ പങ്കാളികളാകാനും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ  വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

 
RRTN/SKY

(Release ID: 1917622) Visitor Counter : 127