ഫിഷറീസ്, ആനിമൽ ഹസ്ബൻഡറി & ഡയറി മന്ത്രാലയം
മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ, 2023 കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്‌തു
Posted On:
18 APR 2023 10:41AM by PIB Thiruvananthpuram
ന്യൂഡൽഹി , ഏപ്രിൽ 18,2023
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, 1960 നു കീഴിൽ 2023 മാർച്ച് 10-ലെ G.S.R 193(E) പ്രകാരം, മൃഗങ്ങളുടെ ജനന നിയന്ത്രണ നിയമങ്ങൾ 2023 കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്‌തു. 2001-ലെ മൃഗങ്ങളുടെ ജനന നിയന്ത്രണ (നായ്ക്കൾ) നിയമങ്ങൾ അസാധുവാക്കിയിട്ടുണ്ട് .2009ലെ 691-നമ്പർ റിട്ട് പെറ്റീഷൻ പ്രകാരമുള്ള ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ നിയമത്തിൽ പരിഗണിച്ചിട്ടുണ്ട് . നായ്ക്കളെ സ്ഥലം മാറ്റുന്നത് അനുവദിക്കാനാവില്ലെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വിവിധ ഉത്തരവുകളിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച്, തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം അതത് തദ്ദേശ സ്ഥാപനങ്ങൾ/മുനിസിപ്പാലിറ്റികൾ/മുനിസിപ്പൽ കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവയിലൂടെ നടത്തേണ്ടതാണ്. കൂടാതെ, എബിസി പ്രോഗ്രാം നനടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നായ്ക്കളോട് ക്രൂരത കാണിക്കുന്നത് പരിഹരിക്കേണ്ടതുണ്ട് .
മുനിസിപ്പൽ കോർപ്പറേഷനുകൾ വന്ധ്യംകരണ - പ്രതിരോധ കുത്തിവയ്‌പ്പ് നടപടി സംയുക്തമായി നിർവഹിക്കണം . നായ്ക്കളെ ഒരു പ്രദേശത്തേക്ക് സ്ഥലം മാറ്റാതെ മനുഷ്യ - തെരുവ് നായ സംഘട്ടനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിയമത്തിലുണ്ട് .
എബിസി പ്രോഗ്രാമിനായി മാത്രം പ്രത്യേകം അംഗീകൃതമായ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ അംഗീകരിച്ച സംഘടനയാണ് പദ്ധതി നടപ്പിലാക്കേണ്ടത് എന്ന് നിയമത്തിൽ പറയുന്നു . അത്തരം സംഘടനകളുടെ പട്ടിക ബോർഡിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കും, അത് കാലാകാലങ്ങളിൽ നവീകരിക്കുകയും ചെയ്യും.
എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും മൃഗസംരക്ഷണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും നഗരവികസന വകുപ്പിനും കേന്ദ്ര ഗവൺമെന്റ് ഇത് സംബന്ധിച്ച കത്ത് നൽകിയിട്ടുണ്ട്.
RRTN/SKY
(Release ID: 1917603)
Visitor Counter : 313