പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റോസ്ഗർ മേളയ്ക്ക് കീഴിൽ, ഗവണ്മെന്റ്  വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 71,000 നിയമന കത്തുകൾ ഏപ്രിൽ 13 ന് പ്രധാനമന്ത്രി വിതരണം ചെയ്യും

Posted On: 11 APR 2023 12:42PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രിൽ 13-ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് ഏകദേശം 71,000 നിയമന കത്തുകൾ വിതരണം ചെയ്യും. ഈ അവസരത്തിൽ ഈ നിയമിതരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗർ മേള. റോസ്ഗർ മേള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും യുവാക്കൾക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർത്ഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തുടനീളം  പുതിയതായി  തിരഞ്ഞെടുക്കപ്പെടുന്ന  ഉദ്യോഗാർത്ഥികൾക്ക്   ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, തപാൽ അസിസ്റ്റന്റ്,  ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, സീനിയർ ഡ്രാഫ്റ്റ്സ്മാൻ, ജെഇ/സൂപ്പർവൈസർ, അസിസ്റ്റന്റ് പ്രൊഫസർ, ടീച്ചർ, ലൈബ്രേറിയൻ, നേഴ്സ്, പ്രൊബേഷണറി ഓഫീസർമാർ, പിഎ, എംടിഎസ് തുടങ്ങിയ വിവിധ തസ്തികകളിലായിരിക്കും നിയമനം. 

വിവിധ ഗവണ്മെന്റ്  വകുപ്പുകളിൽ പുതിയതായി നിയമിതരാകുന്ന  എല്ലാവർക്കും  ഓൺലൈൻ ഓറിയന്റേഷൻ കോഴ്‌സായ കർമ്മയോഗി പ്രാരംഭ്  വഴി  സ്വയം പരിശീലിക്കാനുള്ള അവസരവും ലഭിക്കും.

ND


(Release ID: 1915535) Visitor Counter : 252