പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം

പരിഷ്കരിച്ച ഗാർഹിക വാതക വിലനിർണയ മാർഗനിർദേശങ്ങൾക്കു മന്ത്രിസഭാംഗീകാരം

Posted On: 06 APR 2023 9:21PM by PIB Thiruvananthpuram

പരിഷ്കരിച്ച ഗാർഹിക പ്രകൃതിവാതക വിലനിർണയ മാർഗനിർദേശങ്ങൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തികകാര്യ മന്ത്രിസഭാസമിതിയാണ് ഇക്കാര്യത്തിൽ അംഗീകാരം നൽകിയത്. ഒഎൻജിസി/ഓയിൽ  ന്യൂ എക്സ്പ്ലൊറേഷൻ ലൈസൻസിങ് പോളിസി (എൻഇഎൽപി) ബ്ലോക്കുകൾ, പ്രീ-എൻഇഎൽപി ബ്ലോക്കുകൾ എന്നിവയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന പാചകവാതകത്തിനാണ് അനുമതി. ഇവയിൽ ഉൽപ്പാദനം പങ്കിടൽ കരാർ (പിഎസ്‌സി) നിരക്കുകൾക്ക് ഗവൺമെന്റിന്റെ അനുമതി നൽകുന്നുണ്ട്. അത്തരത്തിലുള്ള പ്രകൃതിവാതകത്തിന്റെ വില ഇന്ത്യൻ ക്രൂഡ് ശേഖരത്തിന്റെ പ്രതിമാസ ശരാശരിയുടെ 10% ആയിരിക്കും. ഇതു പ്രതിമാസ അടിസ്ഥാനത്തിൽ വിജ്ഞാപനം ചെയ്യും. ഒഎൻജിസിയും ഓയിലും അവരുടെ നോമിനേഷൻ ബ്ലോക്കുകളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന പാചകവാതകത്തിന്, നിയന്ത്രിത വിലസംവിധാനം (Administered Price  Mechanism - എപിഎം) അനുസരിച്ചുള്ള വില ആകെയുള്ളതിനെ അടിസ്ഥാനമാക്കിയായിരിക്കും. പുതിയ വാതകക്കിണറുകളിൽ നിന്നോ ഒഎൻജിസി, ഓയിൽ എന്നിവയുടെ നോമിനേഷൻ ഫീൽഡുകളുടെ മധ്യസ്ഥതയിലുള്ള വാതകക്കിണറുകളിൽ നിന്നോ ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന് എപിഎം വിലയേക്കാൾ 20% അധിക വില അനുവദിക്കും. വിശദമായ വിജ്ഞാപനം പ്രത്യേകം പുറപ്പെടുവിക്കും.

ഗാർഹിക വാതക ഉപഭോക്താക്കൾക്കു സുസ്ഥിര വിലനിർണയസംവിധാനം ഉറപ്പാക്കാനും, അതേസമയം, ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനങ്ങളോടെ വിപണിയിലെ പ്രതികൂല ഏറ്റക്കുറച്ചിലുകളിൽ നിന്ന് ഉൽപ്പാദകർക്കു മതിയായ സംരക്ഷണം നൽകാനും പുതിയ മാർഗനിർദേശങ്ങൾ ലക്ഷ്യമിടുന്നു.

2030-ഓടെ ഇന്ത്യയിലെ പ്രാഥമിക ഊർജ മിശ്രണത്തിൽ പ്രകൃതിവാതകത്തിന്റെ പങ്ക് നിലവിലെ 6.5 ശതമാനത്തിൽനിന്ന് 15% ആയി ഉയർത്താനാണു ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. പ്രകൃതിവാതക ഉപഭോഗം വർധിപ്പിക്കാൻ ഈ പരിഷ്കാരങ്ങൾ സഹായിക്കും. ഒപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനും ഇതു സഹായിക്കും.

നഗര വാതകവിതരണ മേഖലയ്ക്കുള്ള ഗാർഹിക വാതകവിഹിതം ഗണ്യമായി വർധിപ്പിച്ച്, ഇന്ത്യയിലെ വാതകവിലയിൽ അന്താരാഷ്ട്ര വാതകവിലവർധന വരുത്തുന്ന ആഘാതം കുറയ്ക്കുന്നതിലൂടെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്രഗവൺമെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുടെ തുടർച്ചയാണ് ഈ പരിഷ്കാരങ്ങൾ.

ഈ പരിഷ്കാരങ്ങൾ വീടുകൾക്കു പൈപ്പിലൂടെയുള്ള പ്രകൃതി വാതകം, ഗതാഗതത്തിനുള്ള കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ വിലയിൽ ഗണ്യമായ കുറവുവരുത്തും. വില കുറയ്ക്കുന്നത് വളം സബ്‌സിഡി ഭാരം കുറയ്ക്കുകയും ആഭ്യന്തര വൈദ്യുതി മേഖലയെ സഹായിക്കുകയും ചെയ്യും. വാതകവിലയിൽ അടിസ്ഥാനവ്യവസ്ഥയും പുതിയ വാതകക്കിണറുകൾക്ക് 20% അധികവില വ്യവസ്ഥയും ഏർപ്പെടുത്തുന്നതിലൂടെ, ഈ പരിഷ്കാരം പ്രകൃതിവാതകത്തിന്റെ കൂടുതൽ ഉൽപ്പാദനത്തിലേക്കും ഖനിജ ഇന്ധനങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും അപ്‌സ്ട്രീം മേഖലയിൽ അധിക ദീർഘകാല നിക്ഷേപം നടത്താൻ ഒഎൻജിസിയെയും ഓയിലിനെയും പ്രേരിപ്പിക്കും. പരിഷ്കരിച്ച വിലനിർണയ മാർഗനിർദേശങ്ങൾ, വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിലൂടെ, കാർബൺ പാദമുദ്രകൾ കുറയ്ക്കുന്നതും പ്രോത്സാഹിപ്പിക്കും.

നിലവിൽ, 2014-ൽ ഗവൺമെന്റ് അംഗീകരിച്ച 2014ലെ പുതിയ ഗാർഹിക വാതക വിലനിർണയ മാർഗനിർദേശങ്ങൾ അനുസരിച്ചാണു ഗാർഹിക വാതക വില നിർണയിക്കുന്നത്. ഹെൻറി ഹബ്, അൽബെന, നാഷണൽ ബാലൻസിങ് പോയിന്റ് (യുകെ), റഷ്യ എന്നീ നാലു വാതക വ്യാപാര കേന്ദ്രങ്ങളിൽ നിലനിൽക്കുന്ന വിലയെ അടിസ്ഥാനമാക്കി ആറു മാസത്തേയ്ക്ക് ആഭ്യന്തര വാതകവില പ്രഖ്യാപിക്കാനാണ് 2014ലെ വിലനിർണയ മാർഗനിർദേശങ്ങൾ  വ്യവസ്ഥ ചെയ്തത്.

നാല്  ഗ്യാസ് ഹബ്ബുകളെ അടിസ്ഥാനമാക്കിയുള്ള മുൻ മാർഗനിർദേശങ്ങൾക്ക് ഗണ്യമായ കാലതാമസവും ഉയർന്ന നിലയിൽ അസ്ഥിരതയും ഉള്ളതിനാലാണ്,  യുക്തിസഹമാക്കലിന്റെയും പരിഷ്കരണത്തിന്റെയും ആവശ്യകത വന്നത്. പുതുക്കിയ മാർഗനിർദേശങ്ങൾ ഇപ്പോൾ മിക്ക വ്യവസായ കരാറുകളിലും പിന്തുടരുന്ന സമ്പ്രദായമായ ക്രൂഡുമായി നി‌രക്കുകളെ ബന്ധിപ്പിക്കുന്നു. ഇതു നമ്മുടെ ഉപഭോഗശേഖരത്തിനു കൂടുതൽ പ്രസക്തമാണ്. കൂടാതെ, ആഗോള വ്യാപാര വിപണികളിൽ തത്സമയ അടിസ്ഥാനത്തിൽ ആഴത്തിലുള്ള പണലഭ്യതയുമുണ്ട്. മാറ്റങ്ങൾ ഇപ്പോൾ അംഗീകരിച്ചതോടെ, മുൻ മാസത്തെ ഇന്ത്യൻ ക്രൂഡ് ശേഖര വിലയുടെ ഡാറ്റ, എപിഎം വാതക വില നിർണയത്തിന് അടിസ്ഥാനമാകും.

ND



(Release ID: 1914473) Visitor Counter : 110