പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി പോഷൻ പഖ്‌വാഡയ്ക്ക് വിജയം ആശംസിച്ചു 

Posted On: 22 MAR 2023 8:38AM by PIB Thiruvananthpuram

ഇന്ന് ആരംഭിക്കുന്ന വാർഷിക പോഷൻ പഖ്‌വാഡയിൽ ശ്രീ അന്നയിൽ (ചെറുധാന്യങ്ങൾ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്രമന്ത്രി ശ്രീമതി സ്മൃതി ഇസഡ് ഇറാനിക്ക് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"പോഷൺ പഖ്‌വാഡ ശരിയായ പോഷകാഹാരത്തെക്കുറിച്ചും പോഷകാഹാരക്കുറവിന്റെ വിപത്തിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ചും അവബോധം പ്രചരിപ്പിക്കാൻ സഹായിക്കട്ടെ. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ വലിയ പങ്ക് വഹിക്കാൻ കഴിയുന്ന ശ്രീ അന്നയിൽ (ചെറുധാന്യങ്ങൾ) ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ സന്തോഷമുണ്ട്."

 

May the Poshan Pakhwada help spread awareness on proper nutrition and removing the menace of malnutrition. Glad to see a focus on Shree Anna (millets), which can play a big role in furthering healthy living. https://t.co/pbDAf4XHWD

— Narendra Modi (@narendramodi) March 22, 2023

 

***

ND



(Release ID: 1909349) Visitor Counter : 120