പരിസ്ഥിതി, വനം മന്ത്രാലയം

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും  യോജിപ്പുള്ള സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള 14 മാർഗ്ഗനിർദ്ദേശങ്ങൾ ശ്രീ ഭൂപേന്ദർ യാദവ് പുറത്തിറക്കി.

Posted On: 21 MAR 2023 2:53PM by PIB Thiruvananthpuram



ന്യൂഡൽഹി : മാർച്ച് 21, 2023


കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് മനുഷ്യ-വന്യജീവി സംഘർഷം (HWC) പരിഹരിക്കുന്നതിനുള്ള 14 മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇന്ത്യയിലെ എച്ച്‌ഡബ്ല്യുസിയുടെ ഫലപ്രദവും കാര്യക്ഷമവുമായ ലഘൂകരണം എന്താണെന്നതിനെക്കുറിച്ച്, പ്രധാന പങ്കാളികൾക്കിടയിൽ ഒരു പൊതു ധാരണ സുഗമമാക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു.


 ഓരോ പ്രദേശത്തെയും അടിസ്ഥാനമാക്കിയുള്ള സംഘർഷ  ലഘൂകരണ നടപടികളുടെ കൂടുതൽ വികസനത്തിന്  ഈ മാർഗ്ഗനിർദ്ദേശങ്ങൾ സഹായിക്കും.  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) , ജർമനിയിലെ GIZ (Deutsche Gesellschaft fur Internationale Zusannenarbeit )  യുമായി ചേർന്ന്  HWC ലഘൂകരണത്തെക്കുറിച്ചുള്ള  ഇന്തോ-ജർമ്മൻ സഹകരണ  പദ്ധതിയുടെ കീഴിലാണ്  ഈ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.  കർണാടക, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ വനം വകുപ്പുകളും ഇതിന്റെ ഭാഗമാണ് .

പുറത്തിറക്കിയ 14 മാർഗ്ഗനിർദ്ദേശങ്ങളിൽ ഇവ ഉൾപ്പെടുന്നു:

10 ജീവി വര്‍ഗ്ഗ-അധിഷ്ഠിത  മാർഗ്ഗനിർദ്ദേശങ്ങൾ-

മനുഷ്യനും  -ആന, -കാട്ടുപോത്ത്‌, -പുളളിപ്പുലി, -പാമ്പ്, -മുതല, -റീസസ് കുരങ് , -കാട്ടുപന്നി, -കരടി, -ബ്ലൂ ബുൾ, -ബ്ലാക്ക്ബക്ക് എന്നിവയും തമ്മിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ; കൂടാതെ

  ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ സംബന്ധിച്ച  4 മാർഗ്ഗനിർദ്ദേശങ്ങൾ-

*മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള ഫലപ്രദമായ ആശയവിനിമയത്തിനായി ഇ ന്ത്യയിലെ വനം  വകുപ്പും  മാധ്യമ മേഖലയും തമ്മിലുള്ള സഹകരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ:

*മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും

*മനുഷ്യ-വന്യജീവി സംഘട്ടനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം

*ആരോഗ്യ അടിയന്തരാവസ്ഥകളും മനുഷ്യവന്യജീവി സംഘർഷ സാഹചര്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകളും അഭിസംബോധന ചെയ്യുക-: ഒരു  സമഗ്ര ആരോഗ്യ സമീപനം സ്വീകരിക്കുക.

എച്ച്‌ഡബ്ല്യുസിയുടെ പ്രതികൂല ആഘാതങ്ങളിൽ നിന്ന് മനുഷ്യരും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള -സഹവർത്തിത്വ സമീപനത്തിലേക്കാണ്  ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ വികസനവും നിർവഹണവും  നയിക്കുന്നത്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഫീൽഡ് അനുഭവങ്ങളാൽ ശക്തമായി നയിക്കപ്പെടുന്നു, കൂടാതെ വിവിധ ഏജൻസികളും സംസ്ഥാന വനം വകുപ്പുകളും പുറപ്പെടുവിച്ച നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉപദേശങ്ങളും മികച്ച രീതികളും കണക്കിലെടുക്കുകയും അവയെ അടിസ്ഥാനമാക്കി രൂപീകരിക്കുകയും  ചെയ്തിരിക്കുന്നു

സംഘര്ഷങ്ങൾ  മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുക മാത്രമല്ല, അതിലേക്ക്  നയിക്കുന്ന കാരണങ്ങളെയും  സമ്മർദ്ദങ്ങളെയും അഭിസംബോധന ചെയ്യുക, പ്രതിരോധ രീതികൾ സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശം നൽകുക ,മനുഷ്യർക്കും വന്യമൃഗങ്ങൾക്കും ഉണ്ടാകുന്ന  ആഘാതം കുറയ്ക്കൽ എന്നിവയ്ക്ക് സമഗ്രമായ സമീപനം സ്വീകരിക്കുന്നതിനുള്ള ചട്ടക്കൂട് ഈ  മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.

കൃഷി, വെറ്ററിനറി, ദുരന്തനിവാരണം, ജില്ലാ ഭരണകൂടം, ഗ്രാമവികസനം, പഞ്ചായത്തിരാജ് സ്ഥാപനങ്ങൾ, എൻജിഒകൾ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന പ്രസക്തമായ പങ്കാളികളും മേഖലകളും ഉൾപ്പെടുന്ന പങ്കാളിത്തവും ഉൾച്ചേർന്നതും സംയോജിതവുമായ സമീപനത്തിലൂടെയാണ്  മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. 2018 ഓഗസ്റ്റ് മുതൽ 2022 ഫെബ്രുവരി വരെ 1600-ലധികം പേർ പങ്കെടുത്ത 105 പരിപാടികൾ- ശില്പശാലകൾ , പ്രാദേശിക, ദേശീയ യോഗങ്ങൾ , മീറ്റിംഗുകൾ, ഫീൽഡ് മിഷനുകൾ എന്നിവ സംഘടിപ്പിച്ചു. കരട്  മാർഗ്ഗനിർദ്ദേശങ്ങളിൽ   സംസ്ഥാനങ്ങൾക്ക്അവരുടെ ശുപാർശകളുടെ സാധ്യതയും സ്വീകാര്യതയും പരിശോധിക്കാനും റിപ്പോർട്ടുചെയ്യാനും  മാർഗ്ഗനിർദ്ദേശങ്ങളുടെ പൈലറ്റ് പരിശോധന ചിട്ടയായും സുഗമമായും നടത്തി .

ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഒരു കടലാസ് രേഖയല്ല ; പകരം, ഇത് ഒരു പ്രവർത്തനാത്മക  രേഖയാണ്, അവിടെ മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട നിർദ്ദിഷ്ട ഘടകങ്ങളും വിഭാഗങ്ങളും വിലയിരുത്തുന്നതിന്ഫീൽഡ് പ്രാക്ടീഷണർമാരിൽ നിന്നും മറ്റ് വന്യജീവി വിദഗ്ധരിൽ നിന്നുമുള്ള അഭിപ്രായങ്ങൾ തേടാൻ പദ്ധതിയിട്ടിരിക്കുന്നു. 2023 മുതൽ ഓരോ അഞ്ച് വർഷത്തിലും ഈ മാർഗ്ഗനിർദ്ദേശങ്ങളുടെ അവലോകനം നടത്താൻ ഉദ്ദേശമുണ്ട്  .

 
 
SKY
 


(Release ID: 1909150) Visitor Counter : 470