ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

'സിറ്റി ഫിനാൻസ് റാങ്കിംഗ് 2022'  പോർട്ടൽ നിലവിൽ വന്നു. പ്രഥമ  റാങ്കിങ് സംരംഭത്തിൽ പങ്കെടുക്കാൻ നഗര തദ്ദേശ സ്ഥാപനങ്ങളെ ക്ഷണിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം

Posted On: 20 MAR 2023 4:11PM by PIB Thiruvananthpuram



ന്യൂഡൽഹി : മാർച്ച് 20, 2023


'സിറ്റി ഫിനാൻസ് റാങ്കിംഗ് 2022' പോർട്ടൽ,  www.cityfinance.in/rankings, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം ഇന്ന് (2023 മാർച്ച് 20-ന്) (MoHUA) അവതരിപ്പിച്ചു.പൂർണ്ണമായും ഡിജിറ്റലും, 100% കടലാസ് രഹിതവുമായ പ്രക്രിയയിലൂടെ  രാജ്യത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് (ULBs) റാങ്കിംഗിൽ പങ്കെടുക്കാം. രാജ്യത്തുടനീളമുള്ള മുനിസിപ്പൽ സ്ഥാപനങ്ങളെ നിലവിലെ സാമ്പത്തിക സ്ഥിതിയുടെയും ഗുണനിലവാരത്തിന്റെയും സാമ്പത്തിക പ്രകടന പുരോഗതിയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുകയും അംഗീകരിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘സിറ്റി ഫിനാൻസ് റാങ്കിംഗ് 2022’ ആരംഭിച്ചത്.

2022 ഡിസംബർ 28-ന്  കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി തുടക്കം കുറിച്ച 'സിറ്റി ഫിനാൻസ് റാങ്കിംഗ് 2022' ന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പങ്കെടുക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് പ്രധാന മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി 15 സൂചകങ്ങളിന്മേൽ  വിലയിരുത്തും.(i) വിഭവ സമാഹരണം, (ii) സാമ്പത്തിക വിനിയോഗത്തിലെ പ്രകടനം, (iii) സാമ്പത്തിക ഭരണം എന്നിവയാണ് അവ .

 ഇനിപ്പറയുന്ന നാല് ജനസംഖ്യാ വിഭാഗങ്ങളിൽ ഏതെങ്കിലും ഒന്നിന് കീഴിലുള്ള സ്കോറുകളുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ റാങ്ക് ചെയ്യും: (i) 40 ലക്ഷത്തിന് മുകളിൽ (ii) 10 -40 ലക്ഷത്തിന് ഇടയിൽ (iii) 1 ലക്ഷം മുതൽ 10 ലക്ഷം വരെ (iv) 1 ലക്ഷത്തിൽ താഴെ എന്നിവയാണ് നാല് ജനസംഖ്യാ വിഭാഗങ്ങൾ. ഓരോ ജനസംഖ്യാ വിഭാഗത്തിലെയും മികച്ച 3 നഗരങ്ങളെ ദേശീയ തലത്തിലും സംസ്ഥാന/സംസ്ഥാന ക്ലസ്റ്ററിനുള്ളിലും അംഗീകരിക്കുകയും പാരിതോഷികം നൽകുകയും ചെയ്യും.

'സിറ്റി ഫിനാൻസ് റാങ്കിംഗ് 2022'ൽ പങ്കെടുക്കുന്നതിനുള്ള അവസാന തീയതി 2023 മെയ് 31 ആണ്. പങ്കെടുക്കുന്ന നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഡാറ്റ/രേഖകൾ (ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ, വാർഷിക ബജറ്റുകൾ, സ്വയം വിലയിരുത്തൽ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെ) www.cityfinance.in. ന്റെ ഓൺലൈൻ സൗകര്യം വഴി സമർപ്പിക്കാനാകും. പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് എന്ന നിലയിൽ ക്വാളിറ്റി കൺട്രോൾ ഓഫ് ഇന്ത്യ (QCI) ഡാറ്റാ ശേഖരണ പ്രക്രിയയിൽ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് / സംസ്ഥാനങ്ങൾക്ക് ശക്തമായ പിന്തുണ നൽകും. ഡാറ്റയുടെ പരിശോധനയ്ക്കും മൂല്യനിർണ്ണയത്തിനും ശേഷം, അന്തിമ റാങ്കിംഗ് 2023 ജൂലൈ മാസത്തിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 
 
SKY
 


(Release ID: 1908837) Visitor Counter : 98