പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്കാർ നേടിയതിന് ‘ദ എലിഫന്റ് വിസ്‌പറേഴ്‌സി’ന്റെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
13 MAR 2023 11:00AM by PIB Thiruvananthpuram
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കാർ നേടിയതിന് ഡോക്യുമെന്ററി ഫിലിം മേക്കർ കാർത്തികി ഗോൺസാൽവസ്, ചലച്ചിത്ര നിർമ്മാതാവ് ഗുണീത് മോംഗ എന്നിവരെയും ‘ദി എലിഫന്റ് വിസ്‌പറേഴ്‌സ്’ ടീമിന്റെ മുഴുവൻ ടീമിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അക്കാദമിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഈ ബഹുമതിക്ക് എർത്ത്‌സ്പെക്‌ട്രം, ഗുനീത് മോംഗ എന്നിവർക്കും 'ദി എലിഫന്റ് വിസ്‌പറേഴ്‌സ്' മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. അവരുടെ പ്രവർത്തനം സുസ്ഥിര വികസനത്തിന്റെയും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്നു."
******
-ND-
(रिलीज़ आईडी: 1906246)
आगंतुक पटल : 195
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada