പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചികിത്സാ ചെലവ് ആശങ്കകൾ നീക്കി: പ്രധാനമന്ത്രി

Posted On: 07 MAR 2023 2:04PM by PIB Thiruvananthpuram

ഭാരതീയ ജനൗഷധി പരിയോജനയുടെ (പിഎംബിജെപി) നേട്ടങ്ങൾ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു.

രാജ്യത്ത് ഇന്ന് അഞ്ചാമത് ജൻ ഔഷധി ദിവസ് ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവള, രാസവസ്തു  മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ ട്വീറ്റ് ത്രെഡുകളിൽ അറിയിച്ചു. ഈ പദ്ധതി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തിൽ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ് പ്രതിദിനം ജൻ ഔഷധി കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ വാങ്ങുന്നത്. വിപണി വിലയേക്കാൾ 50% മുതൽ 90% വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്ന മരുന്നുകൾ.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“ഭാരതീയ ജൻ ഔഷധി പദ്ധതിയുടെ നേട്ടങ്ങൾ തികച്ചും തൃപ്തികരമാണ്. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ചികിൽസാച്ചെലവുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ലാതാക്കുക മാത്രമല്ല, അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്തു."

 

******

ND

(Release ID: 1904833) Visitor Counter : 179