ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

' വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കൽ ' എന്ന വിഷയത്തിലുള്ള ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും


ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ആശയങ്ങള്‍ തേടുന്നതിനുള്ള 12 ബജറ്റ് അനന്തര വെബിനാറുകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് നാളത്തെ പത്താമത്തെ വെബിനാര്‍

സാമ്പത്തിക മേഖലയുടെ ബജറ്റ് പ്രഖ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 6 വിഭാഗങ്ങള്‍ വെബിനാറില്‍ ഉണ്ടായിരിക്കും.


Posted On: 06 MAR 2023 7:08PM by PIB Thiruvananthpuram

 'വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കൽ' എന്ന വിഷയത്തില്‍ ബജറ്റിന് ശേഷമുള്ള വെബിനാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10ന് വീഡിയോ വഴി അഭിസംബോധന ചെയ്യും.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനായി ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റ് അനന്തര വെബിനാറുകളുടെ ഒരു പരമ്പരയുടെ ഭാഗമാണ് ഈ വെബിനാര്‍. ഏഴ് മുന്‍ഗണനകളാണ് കേന്ദ്ര ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. അത് പരസ്പരം പൂരകമാക്കുകയും അമൃതകാലത്തിലൂടെ നമ്മെ നയിക്കുന്ന സപ്തഋഷിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റിന്റെ ഏഴ് മുന്‍ഗണനകളില്‍ ഒന്നാണ് സാമ്പത്തിക മേഖല.

ഇനിപ്പറയുന്ന വിഷയങ്ങള്‍ക്ക് കീഴില്‍ വെബിനാറിന് ആറ് വെവ്വേറെ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും:
 

1. ഗിഫ്റ്റ് (GIFT) അന്തര്‍ദേശീയ സാമ്പത്തിക സേവന കേന്ദ്രത്തില്‍ വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിക്കുക.

2. എംഎസ്എംഇകള്‍ക്കുള്ള തടസ്സമില്ലാത്ത വായ്പാ ഗ്യാരന്റി സുഗമമാക്കുന്നു.

3. അക്കൗണ്ട് തുറക്കുന്നതും ഡിജിറ്റല്‍ ഇടപാടുകളും കൂടുതല്‍ ഉപഭോക്തൃ സൗഹൃദപരമാക്കുന്നു.

4. വ്യവസായം ചെയ്യുന്നത് കേന്ദ്ര ഡാറ്റാ പ്രോസസ്സിംഗ് കേന്ദ്രം വഴി എളുപ്പമാക്കുകയും ഓഹരികളും ലാഭവിഹിതവും വീണ്ടെടുക്കലും.

5. അമൃതകാലത്തിന്റെ ആവശ്യകതകള്‍ക്കായി നിയമങ്ങളുടെ ഏകീകരണം

6. എന്‍എഫ്‌ഐആര്‍ വഴിയും ഓഹരി വിപണിയിലെ ശേഷി കെട്ടിപ്പടുക്കലിലൂടെയും സാമ്പത്തിക മേഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക.


 ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമെ, റെഗുലേറ്റര്‍മാര്‍, വിപണി പങ്കാളികള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ സാമ്പത്തിക മേഖലയില്‍ നിന്നുള്ള ഒരു കൂട്ടം പങ്കാളികളും ഈ വെബിനാറുകളില്‍ പങ്കെടുക്കുകയും ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളിലൂടെ സംഭാവന നല്‍കുകയും ചെയ്യും.


-ND-


(Release ID: 1904734)