വിനോദസഞ്ചാര മന്ത്രാലയം

ടൂറിസം സംബന്ധിച്ച ബജറ്റ്  വെബ്ബിനാറിനെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും 

Posted On: 02 MAR 2023 7:49PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മാർച്ച് 3 ന് രാവിലെ 10 മണിക്ക് ‘വിനോദസഞ്ചാര വികസനം ദൗത്യ രൂപത്തിലൂടെ  ’ എന്ന വിഷയത്തിലുള്ള  ബജറ്റ് വെബ്ബിനാറിനെ അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും തേടുന്നതിനായി ഗവണ്മെന്റ്  സംഘടിപ്പിക്കുന്ന 12  വെബിനാറുകളുടെ  പരമ്പരയുടെ ഭാഗമാണിത്.

സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, ഗവണ്മെന്റ്  പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് വിനോദസഞ്ചാരത്തിന്റെ പ്രചാരണം മിഷൻ മോഡിൽ ഏറ്റെടുക്കുമെന്ന് കേന്ദ്ര ബജറ്റിൽ  പ്രസ്താവിച്ചിട്ടുണ്ട്. 50 ലക്ഷ്യസ്ഥാനങ്ങൾ ചലഞ്ച് മോഡിലൂടെ തിരഞ്ഞെടുക്കും. ദേഖോ അപ്നാ ദേശിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേഖലാ പ്രത്യേക നൈപുണ്യവും സംരംഭകത്വ വികസനവും ക്രോഡീകരിക്കും 

കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിക്കുന്ന  ബജറ്റ് വെബിനാറിൽ കേന്ദ്ര ബജറ്റിൽ കണ്ടെത്തിയ മുൻഗണനാ മേഖലകൾ ഉൾക്കൊള്ളുന്ന ആറ് സെഷനുകൾ ഉണ്ടായിരിക്കും. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളിലെ മന്ത്രിമാർക്കും സെക്രട്ടറിമാർക്കും പുറമെ, ട്രാവൽ, വ്യവസായ രംഗത്തെ പങ്കാളികൾ, ടൂറിസം വകുപ്പിലെ പ്രതിനിധികൾ, വിദ്യാർത്ഥികൾ, പ്രമുഖ വ്യവസായികൾ, ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഫിക്കി , സി ഐ ഐ  തുടങ്ങിയ സംഘടനകൾ , തലവൻമാർ എന്നിവരിൽ നിന്നുള്ള ഒരു കൂട്ടം പങ്കാളികൾ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി അസോസിയേഷനുകളുടെ ഈ വെബിനാറുകളിൽ പങ്കെടുക്കുകയും ടൂറിസം മേഖലയ്ക്ക് ബജറ്റ് പ്രഖ്യാപനങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിനായി അവരുടെ നിർദ്ദേശങ്ങളിലൂടെയും ആശയങ്ങളിലൂടെയും സംഭാവന നൽകുകയും ചെയ്യും.
വിനോദസഞ്ചാര വികസനത്തിനായുള്ള ലക്ഷ്യ കേന്ദ്രീകൃത സമീപനം, ഒത്തുചേരൽ - സഹകരണത്തിന്റെ ശക്തി, വിനോദസഞ്ചാര മേഖലയിലെ പൊതു സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തൽ, ടൂറിസം മേഖലയിലെ നവീനാശയങ്ങളും  ഡിജിറ്റലൈസേഷനും , തുടങ്ങിയവയാണ്   വെബ്ബിനാർ ചർച്ച ചെയ്യുന്ന വിഷയങ്ങൾ. 

വെബിനാർ തത്സമയ സ്ട്രീം ചെയ്യും.  ഈ ലിങ്കിൽ  കാണാം:  https://youtube.com/live/cOYm5okQjp0?feature=share 

--ND--



(Release ID: 1903766) Visitor Counter : 108