ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം

രണ്ടാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്‌ ഷോ ബംഗളൂരുവിൽ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു;


യുവാക്കൾക്ക് കൂടുതൽ അവസരങ്ങളൊരുക്കുന്നതിൽ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നു ; സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ അത്തരത്തിലുള്ള ഒരു അവസരത്തെ പ്രതിനിധീകരിക്കുന്നു: സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

ഇന്ത്യൻ അർദ്ധചാലക വ്യവസായ രംഗത്ത് നിക്ഷേപം നടത്തുന്നതിന് സ്റ്റാർട്ടപ്പുകൾ, പുതുതലമുറ സംരംഭകർ , ബിസിനസ്സ് നേതാക്കൾ എന്നിവരെ പ്രോത്സാഹിപ്പിക്കുക ലക്‌ഷ്യം.

ഡി എൽ ഐ പദ്ധതിയിൽ തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളുടെ പേരുകൾ പ്രഖ്യാപിച്ചു

Posted On: 24 FEB 2023 5:13PM by PIB Thiruvananthpuram

ബംഗളൂരു, 24 ഫെബ്രുവരി 2023: അർദ്ധചാലക  വ്യവസായ രംഗത്തെ  സ്റ്റാർട്ടപ്പുകൾ, പുതുതലമുറ സംരംഭകർ,  വ്യവസായ പ്രമുഖർ മുതലായവരെ പ്രോത്സാഹിപ്പിക്കുകയെന്ന  ലക്ഷ്യത്തോടെ  സംഘടിപ്പിക്കപ്പെട്ട   2-ാമത് സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്ഷോയുടെ   ഉദ്ഘാടനം  ബെംഗളൂരുവിൽ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു.

ആഗോള ഇലക്ട്രോണിക്‌സ് മൂല്യ ശൃംഖലയിൽ ഇന്ത്യ അതിവേഗം വളരുകയാണ്.  ഡിജിറ്റലൈസേഷന്റെ ദ്രുതഗതിയിലുള്ള വളർച്ചക്കൊപ്പം  ഇന്ത്യൻ  ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയും  കരുത്താർജ്ജിക്കുകയാണെന്ന്  ചടങ്ങിൽ സംസാരിച്ച ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

"തുടക്കത്തിൽ നമ്മൾ ഡിജിറ്റലൈസേഷൻ വേഗത്തിലാക്കി.    ലോകമെമ്പാടുമുള്ള സർക്കാരുകൾ ഇന്ന്  അതിവേഗം ഡിജിറ്റലൈസ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ നമ്മൾ ഒരു വഴിത്തിരിവിലാണ്;  മൂന്നാമതായി, ഇന്നത്തെ  ഇന്ത്യ മികച്ച  പ്രതിഭയും  ആഗോള ഉൽപന്നങ്ങൾ, ഡിജിറ്റൽ ഉൽപന്നങ്ങൾ, സേവനങ്ങൾ എന്നിവയും  നൽകുന്നതിൽ ലോകരാഷ്ട്രങ്ങളുടെ  വിശ്വസ്ത പങ്കാളിയായി മാറുകയാണ്. 

 യുവ ഇന്ത്യക്കാർക്ക് അവസരങ്ങൾ വിപുലപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ഷീണം പ്രയത്നിക്കുകയാണെന്നും സെമിക്കോൺഇന്ത്യ ഫ്യൂച്ചർ ഡിസൈൻ അത്തരത്തിലുള്ള ഒരു അവസരത്തെ പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ഇന്ത്യ ഒരു സെമികോൺ ഹബ്ബായി മാറുന്നത്  സംബന്ധിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തിനൊത്ത  അർദ്ധചാലക ആവാസവ്യവസ്ഥയെ കൂടുതൽ  ശക്തിപ്പെടുത്തുന്നതിനുള്ള  ശ്രമങ്ങളാണ്  നടക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.  

ഇന്ത്യൻ  അർദ്ധചാലക നവീകരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന നടപടികളെക്കുറിച്ച്  തദവസരത്തിൽ  അദ്ദേഹം   വിശദീകരിക്കുകയുണ്ടായി . ഇതിന്റെ  ഭാഗമായി   സ്വകാര്യ- വ്യവസായ മേഖല  നേതൃത്വം  നൽകുന്ന   ഗവേഷണ കേന്ദ്രമായ ഇന്ത്യ സെമികണ്ടക്ടർ റിസർച്ച് സെന്റർ (ഐഎസ്ആർസി) താമസിയാതെ ആരംഭിക്കുമെന്നും അർദ്ധചാലക ലബോറട്ടറിയുടെ പ്രവർത്തനം  ആധുനികവൽക്കരിച്ച് ഐഎസ്ആർസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിധത്തിലാക്കുമെന്നും  ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 

ഫ്യൂച്ചർ സ്‌കിൽ പ്രോഗ്രാമിന്റെ ഭാഗമായി ഒരു വിദ്യാഭ്യാസ പാഠ്യപദ്ധതി അവതരിപ്പിക്കാൻ സർക്കാരിന്  പദ്ധതിയുണ്ടെന്നും   അദ്ദേഹം കൂട്ടിച്ചേർത്തു.  “വ്യവസായ,  അക്കാദമിക് വിദഗ്ധരുമായി  സഹകരിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. കോളേജുകളിൽ ഇതിനായി   പുതിയ ബിരുദങ്ങളും  സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും ഉണ്ടായിരിക്കും. അർദ്ധചാലക വ്യവസായ  മേഖലയിൽ വിദ്യാർത്ഥികൾക്ക്  തൊഴിൽ പരിശീലനത്തിനുതകുന്ന  ഇന്റേൺഷിപ്പുകൾ സൃഷ്ടിക്കുന്നതിനായി ഞങ്ങൾ ഫാബ് കമ്പനികളുമായി സജീവ ചർച്ചയിലാണ് ".


അർദ്ധചാലക ഡിസൈൻ ടൂളുകൾ, ഫാബ് ആക്‌സസ്, വെർച്വൽ പ്രോട്ടോടൈപ്പിംഗ് മുതലായ സൗകര്യങ്ങൾ  രാജ്യത്തെ എല്ലാ  ചിപ്പ് ഡിസൈനർമാർക്കും  ലഭ്യമാക്കുന്നതിനുള്ള ഒരു സ്റ്റോപ്പ് സെന്ററായി പ്രവർത്തിക്കുന്ന ചിപ്പ് ഇൻ  സെന്ററിന്റെ സമാരംഭവും ബാംഗ്ലൂരിലെ സി-ഡാക് ഇന്ത്യയിൽ മന്ത്രി പ്രഖ്യാപിച്ചു. നിർമ്മിതബുദ്ധിയിൽ  ഇന്ത്യ  ഡാറ്റാസെറ്റ്‌സ് പ്രോഗ്രാം  താമസിയാതെ  ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റലിജന്റ് കമ്പ്യൂട്ട്, എഐ കമ്പ്യൂട്ട്, ഡിവൈസ്, സിസ്റ്റം ഡിസൈൻ ഇക്കോസിസ്റ്റം എന്നിവയെ ഉത്തേജിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാസെറ്റ് പ്രോഗ്രാമാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സ്റ്റാർട്ടപ്പുകളും ഗ്ലോബൽ അർദ്ധചാലക പ്രമുഖരും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യതയെക്കുറിച്ച് പരാമര്ശിക്കവെ  സെമിക്കോൺഇന്ത്യ ഫ്യൂച്ചർ ഡിസൈൻ സ്റ്റാർട്ടപ്പുകളുടെ കരുത്തിൽ  അന്താരാഷ്‌ട്ര  സ്‌ഥാപനങ്ങൾക്കു തങ്ങളുടെ സാധ്യതകൾ  വിപുലപ്പെടുത്താനാവുമെന്നു അദ്ദേഹം പ്രസ്താവിച്ചു.

തുടർന്ന്  അദ്ദേഹം സദസ്സുമായി സംവദിച്ചു.

സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ്  (ഡിഎൽഐ) പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകളുടെ ആദ്യ പട്ടിക  ശ്രീ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. വെർവെസെമി മൈക്രോ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ്  ലിമിറ്റഡ്, ഫെർമിയോണിക് ഡിസൈൻ പ്രൈവറ്റ് ലിമിറ്റഡ്, ഡിവിടു ജെ എസ്  ഇന്നൊവേഷൻ   ലിമിറ്റഡ് എന്നിവയാണ്  തെരഞ്ഞെടുക്കപ്പെട്ടത്  . പ്രസ്തുത  സ്റ്റാർട്ടപ്പുകളുടെ  മേധാവികൾ   ഡോ. സൈലേഷ് ചിട്ടിപ്പേഡി, പ്രസിഡന്റ്,   റെനെസാസ് ഇലക്‌ട്രോണിക്‌സ്, ആനന്ദ് രാമമൂർത്തി ,  മാനേജിങ്  ഡയറക്റ്റർ , മൈക്രോൺ ടെക്‌നോളജി ഇന്ത്യ  തുടങ്ങിയ  വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തി.

അഞ്ചു  വാർഷത്തേക്ക്  ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ഐസികൾ), ചിപ്‌സെറ്റുകൾ, സിസ്റ്റം ഓൺ ചിപ്‌സ് ,  ഐപി കോറുകൾ, അർദ്ധചാലക ലിങ്ക്ഡ് ഡിസൈൻ എന്നിവയ്‌ക്കായുള്ള അർദ്ധചാലക രൂപകൽപ്പനയുടെയും വികസനത്തിന്റെയും വിന്യാസത്തിന്റെയും വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക പ്രോത്സാഹനങ്ങളും ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ പിന്തുണയും ഉറപ്പാക്കുന്നതാണ്  ഡി എൽ ഐ പദ്ധതി. 

ഈ പരമ്പരയിലെ ആദ്യ റോഡ് ഷോ  കഴിഞ്ഞ വർഷം ഗുജറാത്തിലെ കർണാവതി സർവകലാശാലയിൽ  നടക്കുകയുണ്ടായി.



(Release ID: 1902672) Visitor Counter : 97