കൃഷി മന്ത്രാലയം
കാർഷിക, അനുബന്ധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ചിലിയും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
15 FEB 2023 3:53PM by PIB Thiruvananthpuram
കാർഷിക, അനുബന്ധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയും ചിലിയും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.
കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും സഹകരണത്തിന് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ചിലിയൻ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമിടയിൽ കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുവായ വെല്ലുവിളികളെ നേരിടാൻ സഹകരിക്കുകയും ചെയ്യുക, ആധുനിക കൃഷിയുടെ വികസനത്തിനുള്ള കാർഷിക നയങ്ങൾ, ജൈവ ഉൽപന്നങ്ങളുടെ ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിനുള്ള ജൈവ കൃഷി, അതുപോലെ ഇരു രാജ്യങ്ങളിലെയും ജൈവ ഉൽപ്പാദനം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നയങ്ങളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, ശാസ്ത്രം, നവീകരണം തുടങ്ങിയവയാണ് വിഭാവനം ചെയ്യുന്ന സഹകരണത്തിന്റെ പ്രധാന മേഖലകൾ.
ധാരണാപത്രത്തിന് കീഴിൽ, ഈ ധാരണാപത്രം നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം, അവലോകനം, വിലയിരുത്തൽ എന്നിവയ്ക്കും ഇടയ്ക്കിടെ ആശയവിനിമയവും ഏകോപനവും സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള ചിലി-ഇന്ത്യ കാർഷിക പ്രവർത്തക ഗ്രൂപ്പ് രൂപീകരിക്കും.
ഈ പ്രവർത്തക ഗ്രൂപ്പിന്റെ യോഗങ്ങൾ വർഷത്തിലൊരിക്കൽ ചിലിയിലും ഇന്ത്യയിലും മാറി മാറി നടക്കും. ധാരണാപത്രം ഒപ്പിടുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരികയും നടപ്പാക്കൽ തീയതി മുതൽ അഞ്ച് വർഷത്തേക്ക് പ്രാബല്യത്തിൽ തുടരുകയും ചെയ്യും, അതിനുശേഷം അത് 5 വർഷത്തേക്ക് സ്വയമേവ പുതുക്കപ്പെടും.
-ND-
(Release ID: 1899477)
Visitor Counter : 136
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada