മന്ത്രിസഭ
azadi ka amrit mahotsav

ഇന്ത്യയുടേയും വെയിൽസിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്കൾ തമ്മിൽ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.

प्रविष्टि तिथि: 15 FEB 2023 3:46PM by PIB Thiruvananthpuram

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഇംഗ്ലണ്ട് & വെയിൽസും (ഐസിഎഇഡബ്ല്യു)  ധാരണാപത്രം ഒപ്പിടുന്നതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം  യോ​ഗം അംഗീകാരം നൽകി.

അംഗങ്ങളുടെ യോഗ്യത, പരിശീലനം, മികച്ച നിലയിൽ അം​ഗത്വം തുടങ്ങിയവ നിലവിലുള്ള വ്യവസ്ഥകൾക്ക്  അനുസൃതമായി ഒരു ബ്രിഡ്ജിംഗ് സംവിധാനത്തിലൂടെ ലഭ്യമാകാൻ ധാരണാപത്രത്തിൽ നിർദ്ദേശമുണ്ട്. ഈ ധാരണാപത്രത്തിൽ ഏർപ്പെടുന്നവർ അവരുടെ യോഗ്യതാ/പ്രവേശന ആവശ്യകതകൾ, സി പി ഡി നയം, ഇളവുകൾ, മറ്റ് പ്രസക്തമായ കാര്യങ്ങൾ എന്നിവയിലെ ഭൗതിക മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറും.

ഐസിഎഇഡബ്ല്യുവുമായുള്ള ഐസിഎഐയുടെ സഹകരണം ബ്രിട്ടനിലുള്ള  ഇന്ത്യാക്കാരായ ചാർട്ടേഡ് അക്കൗണ്ടന്റ്മാർക്കും ബ്രിട്ടണിൽ   അവസരങ്ങൾ തേടുന്ന ഇന്ത്യൻ സി എകാർക്കും ധാരാളം സാധ്യതകൾ തുറന്ന് നൽകും.

-SD-


(रिलीज़ आईडी: 1899464) आगंतुक पटल : 167
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Assamese , English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada