വനിതാ, ശിശു വികസന മന്ത്രാലയം
'നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി ശരിയാക്കണമെങ്കില്‍, ഭാവിക്ക് തയ്യാറാവണമെങ്കില്‍, സ്ത്രീകളാണ് വ്യവഹാര കേന്ദ്രമെന്നും നിങ്ങളുടെ തീരുമാനങ്ങളുടെ കേന്ദ്രം ആ സ്ത്രീകളാണെന്നും ഉറപ്പാക്കുക,'' ആഗ്രയില്‍ ജി-20 ശാക്തീകരണ സമ്മേളനത്തിന്റെ ആദ്യ ദിനം വനിതാ ശിശുവികസന മന്ത്രി ശ്രീമതി സ്മൃതി ഇറാനി.
Posted On:
11 FEB 2023 5:51PM by PIB Thiruvananthpuram
- സമത്വവും സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരു റോഡ്മാപ്പും നയങ്ങള്‍ വികസിപ്പിക്കുന്നതിനും പൊതുവായ ശക്തികള്‍ സമാഹരിക്കുന്നതിനുമുള്ള അവസരവും ഉച്ചകോടി നല്‍കുന്നു.
- ജി20 രാജ്യങ്ങളില്‍ ഉടനീളം സ്ത്രീകളുടെ നേതൃത്വവും ശാക്തീകരണവും ത്വരിതപ്പെടുത്തുന്നതിന് വ്യവസായങ്ങള്‍ക്കും ഗവണ്‍മെന്റുകള്‍ക്കുമിടയില്‍ ഏറ്റവും ഉള്‍ക്കൊള്ളുന്നതും പ്രവര്‍ത്തനപരവുമായ സഖ്യമാകാന്‍ ജി20 ശ്രമിക്കുന്നു.
- ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിക്ക് കീഴിലുള്ള മൂന്ന് പ്രധാന മേഖലകള്‍ ഇവയാണ്: ''വനിതാ സംരംഭകത്വം: അനുഭവഹിതത്തിനും സമ്പദ്വ്യവസ്ഥയ്ക്കും തുല്യ അവസരം'', ''താഴെത്തട്ടില്‍ ഉള്‍പ്പെടെ എല്ലാ തലങ്ങളിലും സ്ത്രീകളുടെ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പങ്കാളിത്തം'', ''വിദ്യാഭ്യാസവും തൊഴിലില്‍ തുല്യ പങ്കാളിത്തവും സ്ത്രീ ശാക്തീകരണത്തിന്റെ താക്കോല്‍''
പ്രതിനിധികള്‍ക്ക് ഗംഭീര സ്വീകരണത്തോടെ രണ്ടു ദിവസത്തെ ജി20 ശാക്തീകരണ സമ്മേളനത്തിന് ആഗ്ര താജ് കണ്‍വെന്‍ഷന്‍ ഹോട്ടലില്‍ തുടക്കം. 2023 ഫെബ്രുവരി 11, 12 തീയതികളിലാണ് ശാക്തീകരണ സമ്മേളനം. വിമാനത്താവളത്തില്‍ നിന്ന് സമ്മേളന വേദിയിലേക്കുള്ള വഴിയില്‍ നഗരം മുഴുവന്‍ കൈകളില്‍ പതാകകളുമായും സാംസ്‌കാരിക പ്രകടനങ്ങളുമായും പ്തിനിദികളെ വരവേറ്റു.
ശാരീരികവും വൈകാരികവുമായ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് യോഗയുടെ പ്രയോജനങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയുഷ് മന്ത്രാലയം സംഘടിപ്പിച്ച യോഗയോടെയാണ് ഒന്നാം ദിവസം ആരംഭിച്ചത്. പ്രതിനിധികളെ അഭിസംബോധന ചെയ്തത് രാജസ്ഥാനില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ എംബിഎക്കാരിയായ സര്‍പഞ്ച് ശ്രീമതി ഛവി രജാവത്തും തുടര്‍ന്ന് ഭക്ഷ്യസംരംഭക ചിക്വിത ഗുലാത്തിയും സംസാരിച്ചു. നേരിട്ടുള്ള അനുഭവങ്ങള്‍ പങ്കുവച്ചതിലൂടെ, ഇന്ത്യയില്‍ നിന്നുള്ള ശ്രദ്ധേയ ഏതാനും വനിതാ സംരംഭക പ്രമുഖരുടെ അനുഭവങ്ങളൂടെ ചൂട് ഈ ആശയവിനിമയം പ്രതിനിധികള്‍ക്കു നല്‍കി.
21-ാം നൂറ്റാണ്ടില്‍ ആഗോള വളര്‍ച്ച ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ദക്ഷിണേന്ത്യയുടെ നേതൃപാടവം പ്രകടിപ്പിക്കാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും സ്വാഗതപ്രസംഗത്തില്‍ വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി ശ്രീ ഇന്ദേവര്‍ പാണ്ഡേ പറഞ്ഞു. സ്ത്രീകളുടെ നേതൃത്വവും നൂതനത്വവും പ്രദര്‍ശിപ്പിച്ചുകൊണ്ട് 36 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 27 സംസ്ഥാനങ്ങളിലെയും ജെന്‍ഡര്‍ ബജറ്റിംഗും, സ്ത്രീകളെ മുന്നിലേക്കു കൊണ്ടുവന്ന ഈ നൂറ്റാണ്ടിലെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസും (യുപിഐ) പോലെ, ഇന്ത്യ സ്വീകരിച്ച നിരവധി സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങളെ ശ്രീ പാണ്ഡെ എടുത്തുപറഞ്ഞു.
''നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി ശരിയാക്കണമെങ്കില്‍, ഭാവിക്ക് തയ്യാറാവണമെങ്കില്‍, സ്ത്രീകളാണ് പ്രഭാഷണത്തിന്റെ കേന്ദ്രമെന്നും നിങ്ങളുടെ തീരുമാനങ്ങളുടെ കേന്ദ്രബിന്ദു സ്ത്രീകളാണെന്നും ഉറപ്പാക്കണം'' വനിതാ-ശിശു വികസന, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീമതി. സ്മൃതി സുബിന്‍ ഇറാനി ആമുഖപ്രസംഗത്തില്‍ പറഞ്ഞു,
ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവി ചരിത്രത്തിലെ ശ്രദ്ധേയ വേളയാണെന്നും അവര്‍ പറഞ്ഞു. എല്ലാവരുടെയും ക്ഷേമത്തിനായി പ്രായോഗികമായ ആഗോള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നു, അങ്ങനെ ചെയ്യുന്നതിലൂടെ 'വസുധൈവ കുടുംബകം' ('ലോകം ഒരു കുടുംബമാണ്') എന്ന യഥാര്‍ത്ഥ ചൈതന്യം പ്രകടമാക്കുന്നു. ഇന്ത്യയുടെ സ്വാശ്രിത കൂട്ടായ്മകളുടെ വിജയഗാഥാ വ്യാപ്തിയും താഴെത്തട്ടില്‍ സ്ത്രീകളുടെ നേതൃത്വത്തിന്റെ പ്രാധാന്യവും ഓരോ സ്ത്രീക്കും ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും എടുത്തുപറഞ്ഞു. കൂടാതെ, ദേശീയ വിദ്യാഭ്യാസ നയത്തിലെ ലിംഗതുല്യ ഉള്‍പ്പെടുത്തല്‍ ഫണ്ട്, എല്ലാ വീടുകള്‍ക്കും ശൗചാലയ നിര്‍മ്മാണം, ആര്‍ത്തവ ശുചിത്വ ക്രമം അവതരിപ്പിക്കല്‍ എന്നിവയിലൂടെ ഇന്ത്യയിലെ ലിംഗനീതിക്കായുള്ള ശ്രമങ്ങളും അവര്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തിക മാന്ദ്യം, കാലാവസ്ഥാ വ്യതിയാനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം വഹിക്കുന്നതെന്ന് ശ്രീ അമിതാഭ് കാന്ത് പറഞ്ഞു. ഇന്ത്യയുടെ ജി20 അധ്യക്ഷത എല്ലാവരേയും ഉള്‍ക്കൊള്ളുകയും നിര്‍ണ്ണായകവും ഫലാധിഷ്ഠിതവും പ്രവര്‍ത്തനാധിഷ്ഠിതവുമാകുമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് അദ്ദേഹം ഉദ്ധരിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇനിയും വര്‍ധിപ്പിക്കുന്നതിന് സ്ത്രീകളുടെ പ്രതിശീര്‍ഷ വരുമാനം ഉയര്‍ത്തുകയും അവരെ നേതൃസ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ജന്‍ ധന്‍ യോജന, പ്രധാന്‍ മന്ത്രി മുദ്ര യോജന, അതുപോലെ തന്നെ സ്വയം സഹായ സംഘങ്ങളെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സമീപകാല ബജറ്റ് വ്യവസ്ഥകള്‍ തുടങ്ങിയ സ്ത്രീ ശാക്തീകരണത്തിന് പ്രേരിപ്പിക്കുന്ന ഇന്ത്യ സ്വീകരിച്ച വിവിധ സംരംഭങ്ങളെ ശ്രീ അമിതാഭ്കാന്ത് ഊന്നിപ്പറഞ്ഞു. ജി 20 ശാക്തീകരണ സംരംഭത്തിന്റെ ശുപാര്‍ശകള്‍ നേതാക്കളുടെ ആശയവിനിമയങ്ങളില്‍ ഇടം കണ്ടെത്തിയേക്കാമെന്നും അത് ഇന്ത്യയുടെ അഭിലഷണീയമായ ഫലങ്ങളുമായി പ്രതിധ്വനിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
ആഗോള സ്ത്രീ ശാക്തീകരണ അജണ്ടയെ നയിക്കാന്‍ കഴിയുന്ന ഇന്ത്യ നയിക്കുന്ന രണ്ട് വേദികള്‍ി 20 ശാക്തീകരണ സമ്മേളന അധ്യക്ഷ ഡോ സംഗീത റെഡ്ഡി എടുത്തുകാട്ടി. ഒന്നാമതായി, ഡിജിറ്റല്‍ സാക്ഷരതയ്ക്കും ഭാവി നൈപുണ്യത്തിനുമായി ഇന്ത്യാ ഗവണ്‍മെന്റും നാസ്‌കോം ഫൗണ്ടേഷനും മറ്റുള്ളവരും വികസിപ്പിച്ച ഒരു വേദി, ഇന്ത്യയിലും ലോകത്തും ഉപയോഗിക്കുന്നതിനായി വികസിപ്പിക്കുന്ന ഒരു പാഠ്യപദ്ധതി. രണ്ടാമതായി, നിതി ആയോഗിന്റെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത സ്ത്രീകള്‍ക്കായുള്ള പ്രോല്‍സാഹന വേദി ഉടന്‍ ആരംഭിക്കുന്നു. ''കോടീശ്വരന്റെ പുതിയ നിര്‍വചനം ശതകോടി സമ്പാദിക്കുന്നവന്‍ എന്നല്ല, മറിച്ച് ശതകോടി ജീവിതങ്ങളെ സ്പര്‍ശിക്കുന്നവന്‍ എന്നാണ്'' ഉപസംഹാര പ്രസംഗത്തില്‍ ഡോ.റെഡ്ഡി പറഞ്ഞു.
....
***
-ND-
(Release ID: 1898381)
Visitor Counter : 268