പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിറിയയിൽ ഭൂകമ്പത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 06 FEB 2023 3:32PM by PIB Thiruvananthpuram

സിറിയയിലുണ്ടായ ഭൂകമ്പത്തിലെ  ജീവഹാനിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സിറിയൻ ജനതയുടെ ദുഃഖത്തിൽ  പങ്കുചേരുന്നുവെന്നും ഈ ദുഷ്‌കരമായ വേളയിൽ  സഹായവും പിന്തുണയും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും ശ്രീ മോദി പറഞ്ഞു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"വിനാശകരമായ ഭൂകമ്പം സിറിയയെയും ബാധിച്ചുവെന്നറിയുന്നതിൽ വളരെ വേദനയുണ്ട്. ഭൂകമ്പത്തിന് 
 ഇരയായ കുടുംബങ്ങളോട് എന്റെ ആത്മാർത്ഥ അനുശോചനം. സിറിയൻ ജനതയുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, ഈ പ്രയാസകരമായ സമയത്ത് സഹായവും പിന്തുണയും നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്."

-ND-

(रिलीज़ आईडी: 1896684) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Kannada , English , Urdu , हिन्दी , Marathi , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu