പ്രധാനമന്ത്രിയുടെ ഓഫീസ്
ജയ്പൂർ മഹാഖേലിൽ പങ്കെടുക്കുന്നവരെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും
Posted On:
04 FEB 2023 10:40AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2023 ഫെബ്രുവരി 5 ന് ) ഉച്ചയ്ക്ക് 1 മണിക്ക് ജയ്പൂർ മഹാഖേലിൽ പങ്കെടുക്കുന്നവരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.
2017 മുതൽ ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാംഗം ശ്രീ രാജ്യവർദ്ധൻ സിംഗ് റാത്തോഡാണ് ജയ്പൂർ മഹാഖെൽ ജയ്പൂരിൽ സംഘടിപ്പിച്ചു വരുന്നത്.
ഈ വർഷം കബഡി മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹാഖേൽ, ദേശീയ യുവജന ദിനമായ 2023 ജനുവരി 12 നാണ് ആരംഭിച്ചത് . 450 ലധികം ഗ്രാമപഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എല്ലാ 8 നിയമസഭകളിലെയും വാർഡുകളിൽ നിന്നായി 6400-ലധികം യുവജനങ്ങളും കായിക താരങ്ങളും പങ്കെടുത്തു. ജയ്പ്പൂരിലെ യുവജനങ്ങൾക്ക് അവരുടെ കായിക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം മഹാഖേൽ നൽകുന്നു. കൂടാതെ കായിക രംഗത്ത് തുടരാൻ അവരെ പ്രേരിപ്പിക്കുന്നു.
-NS-
(Release ID: 1896237)
Visitor Counter : 122
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada