ധനകാര്യ മന്ത്രാലയം
15000 കോടി രൂപ ചെലവില്‍ പ്രധാന്‍ മന്ത്രി പിവിടിജി വികസന ദൗത്യം ആരംഭിക്കും
740 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 38800 അധ്യാപകരെയും സഹജീവനക്കാരെയും നിയമിക്കും
കര്‍ണാടകയില്‍ സുസ്ഥിരമായ ജലസേചനം നല്‍കുന്നതിനും ഉപരിതല ടാങ്കുകള്‍ നിറയ്ക്കുന്നതിനും 5300 കോടി രൂപയുടെ കേന്ദ്രസഹായം.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള ചെലവ് 66 ശതമാനം വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു
ഭാരത് ഷെയര്‍ഡ് ഇന്‍സ്‌ക്രിപ്ഷനുകളുടെ ശേഖരം ഒരു ഡിജിറ്റല്‍ എപ്പിഗ്രാഫി മ്യൂസിയത്തില്‍ സ്ഥാപിക്കും
ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പുരാതന ലിഖിതങ്ങളുടെ ഡിജിറ്റല്‍വല്‍കരണം
പാവപ്പെട്ട തടവുകാര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം.
Posted On:
01 FEB 2023 1:13PM by PIB Thiruvananthpuram
ബജറ്റിന്റെ ഗുണഫലങ്ങള്‍ രാജ്യത്തെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സുസ്ഥിരവും ബോധപൂര്‍വവുമായ ശ്രമം നടക്കുന്നതായി 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു, 'വികസനത്തിന്റെ ഫലങ്ങള്‍ എല്ലാ പ്രദേശങ്ങളിലേക്കും പൗരന്മാരിലേക്കും എത്തുന്ന സമ്പന്നവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഇന്ത്യയാണ് ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്'.
മുന്‍ഗണന 2: ഏറ്റവും താഴേത്തട്ടിൽ എത്തിക്കുക
പ്രധാനമന്ത്രി പിവിടിജി വികസന മിഷന്‍
ദുര്‍ബലരായ ആദിവാസി വിഭാഗങ്ങളുടെ (പിവിടിജി) സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പിവിടിജി വികസന ദൗത്യം ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സുരക്ഷിത പാര്‍പ്പിടം, ശുദ്ധ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, റോഡ്, ടെലികോം കണക്റ്റിവിറ്റി, സുസ്ഥിര ഉപജീവന സാധ്യതകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് ലക്ഷ്യം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പട്ടികവര്‍ഗ വികസന കര്‍മപദ്ധതിക്ക് കീഴില്‍ 15,000 കോടി രൂപയുടെ ദൗത്യം നടപ്പാക്കാന്‍ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 740 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും സഹജീവനക്കാരെയും നിയമിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
വികസനോന്മുഖ ജില്ലകളും ബ്ലോക്കുകളും പരിപാടി
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവങ്ങള്‍, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, നൈപുണ്യ വികസനം, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നിലധികം മേഖലകളിലായി അവശ്യ ഗവണ്‍മെന്റ് സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി 500 ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന വികസനോന്മുഖ ബ്ലോക്ക് പരിപാടി ആരംഭിച്ചതായി ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന
പ്രധാനമന്ത്രി ആവാസ് യോജനയുടെ വിഹിതം 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്.
വരള്‍ച്ച ബാധിത പ്രദേശത്തിനുള്ള വെള്ളം
കര്‍ണാടകയിലെ വരള്‍ച്ച ബാധിതമായ മധ്യമേഖലയില്‍, സുസ്ഥിര സൂക്ഷ്മ ജലസേചനം നല്‍കുന്നതിനും കുടിവെള്ളത്തിനായി ഉപരിതല ടാങ്കുകള്‍ നിറയ്ക്കുന്നതിനുമായി അപ്പര്‍ ഭദ്ര പദ്ധതിക്ക് 5,300 കോടി രൂപയുടെ കേന്ദ്രസഹായം നല്‍കും.
ഭാരത് ഷെയര്‍ഡ് റിപ്പോസിറ്ററി ഓഫ് ഇന്‍സ്‌ക്രിപ്ഷന്‍സ്
ആദ്യഘട്ടത്തില്‍ ഒരു ലക്ഷം പുരാതന ലിഖിതങ്ങള്‍ ഡിജിറ്റല്‍വല്‍കരിച്ച് ഡിജിറ്റല്‍ എപ്പിഗ്രാഫി മ്യൂസിയത്തില്‍ 'ഭാരത് ഷെയര്‍ഡ് റിപ്പോസിറ്ററി ഓഫ് ഇന്‍സ്‌ക്രിപ്ഷന്‍സ്' സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
പാവപ്പെട്ട തടവുകാര്‍ക്ക് പിന്തുണ
പിഴയോ ജാമ്യത്തുകയോ താങ്ങാന്‍ കഴിയാതെ ജയിലില്‍ കഴിയുന്ന പാവപ്പെട്ടവര്‍ക്ക് പിന്തുണ നല്‍കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു.
-NS-
(Release ID: 1895498)
Visitor Counter : 210