ധനകാര്യ മന്ത്രാലയം
കാര്‍ബണ്‍ കുറവുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍
Posted On:
01 FEB 2023 1:04PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഫെബ്രുവരി 01, 2023
'ഹരിത വളര്‍ച്ചയില്‍' നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ് എന്ന് ഇന്ന് പാര്‍ലമെന്റില്‍ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഹരിത ഹൈഡ്രജന്‍ മിഷന്‍
2030ഓടെ 5 എം.എം.ടി വാര്‍ഷിക ഉല്‍പ്പാദനം കൈവരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് അടുത്തിടെ പ്രഖ്യാപിച്ച ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനെ പരാമര്‍ശിച്ചുകൊണ്ട് ധനമന്ത്രി ശ്രീമതി. സീതാരാമന്‍ പ്രഖ്യാപിച്ചു.
ഊര്‍ജ്ജ പരിവര്‍ത്തന, സംഭരണ പദ്ധതികള്‍
ഊര്‍ജ്ജ പരിവര്‍ത്തനത്തിനും നെറ്റ് സീറോ ലക്ഷ്യങ്ങള്‍ക്കും ഊര്‍ജ്ജ സുരക്ഷയ്ക്കുമുള്ള മുന്‍ഗണനാ മൂലധന നിക്ഷേപങ്ങള്‍ക്കുമായി 35,000 കോടി രൂപ അനുവദിച്ചുകൊണ്ടുള്ള നിര്‍ദ്ദേശം ധനമന്ത്രി മുന്നോട്ടുവച്ചു.
4,000 എം.ഡബ്ല്യു.എച്ച് ശേഷിയുള്ള ബാറ്ററി ഊര്‍ജ്ജ സംഭരണ സംവിധാനങ്ങള്‍ക്കുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് വഴി പിന്തുണ നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
പുനരുപയോഗ ഊര്‍ജ്ജ ഒഴിപ്പിക്കല്‍
ലഡാക്കില്‍ നിന്നുള്ള 13 GW പുനരുപയോഗ ഊര്‍ജം ഒഴിപ്പിക്കുന്നതിനും ഗ്രിഡ് സംയോജിപ്പിക്കുന്നതിനുമുള്ള അന്തര്‍ സംസ്ഥാന പ്രസരണ സംവിധാനത്തിനുമായി 8,300 കോടി രൂപയുടെ കേന്ദ്രസഹായം ഉള്‍പ്പെടെ 20,700 കോടി രൂപയുടെ നിക്ഷേപവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം (ഹരിത വായ്പാ പദ്ധതി)
കമ്പനികള്‍, വ്യക്തികള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പരിസ്ഥിതി സുസ്ഥിരവും പ്രതികരണാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആനുകൂല്യ പ്രോത്സാഹനത്തിലൂടെ പെരുമാറ്റ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥിതി (സംരക്ഷണം) നിയമത്തിന് കീഴില്‍ ഒരു ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം വിജ്ഞാപനം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി മുന്നോട്ടുവച്ചു.

പി.എം-പ്രണാം
ബദല്‍ വളങ്ങളുടെയും സമീകൃതമായ രീതിയിലുള്ള രാസവളങ്ങളുടെ പ്രയോഗവും പ്രചരിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ആനുകൂല്യ പ്രോത്സാഹിഹനം നൽകുന്നതിനായി ''ഭൂമി മാതാവിന്റെ പുനഃസ്ഥാപനത്തിനും അവബോധത്തിനും പോഷണത്തിനും മെച്ചപ്പെടുത്തലിനും വേണ്ടിയുള്ള പി. എം പരിപാടി'' (PM-PRANAM) ആരംഭിക്കും.
ഗോബര്‍ദന്‍ പദ്ധതി
ചാക്രിക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോബര്‍ദന്‍ പദ്ധതിക്ക് കീഴില്‍ 500 പുതിയ 'മാലിന്യത്തില്‍ നിന്ന് സമ്പത്ത്' പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശവുമുണ്ട്. 10,000 കോടി രൂപയുടെ മൊത്തം നിക്ഷേപത്തിലുള്ള പദ്ധതിയില്‍ നഗരപ്രദേശങ്ങളിലെ 75 പ്ലാന്റുകളും 200 കംപ്രസ്ഡ് ബയോഗ്യാസ് (സി.ബ.ിജി) പ്ലാന്റുകളും 300 കമ്മ്യൂണിറ്റി അല്ലെങ്കില്‍ ക്ലസ്റ്റര്‍ അധിഷ്ഠിത പ്ലാന്റുകളും ഉള്‍പ്പെടുന്നു.
മിശ്രിത കംപ്രസ്ഡ് പ്രകൃതിവാതകത്തിന്മേലുള്ള കൂടുതലായുള്ള നികുതികള്‍ ഒഴിവാക്കുന്നതിന്, അതില്‍ അടങ്ങിയിരിക്കുന്ന ജി.എസ്.ടി-പെയ്ഡ് സി.ബി.ജിയുടെ എക്‌സൈസ് തീരുവ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രകൃതിദത്ത / ജൈവ വാതകം വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും യഥാസമയം 5 ശതമാനം സി.ബി.ജി മാന്‍ഡേറ്റ് അവതരിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശവും ധനമന്ത്രി പ്രഖ്യാപിച്ചു.
ഭാരതീയ പ്രകൃതിക് ഖേതി ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍
''അടുത്ത 3 വര്‍ഷത്തിനുള്ളില്‍, ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കാനുള്ള സൗകര്യം ഞങ്ങള്‍ ഒരുക്കും'' - 10,000 ബയോ ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കാനും അതുവഴി ദേശീയതലത്തില്‍ സൂക്ഷ്മ-വളം വിതരണം ചെയ്യുന്നതിനും കീടനാശിനി നിര്‍മ്മാണത്തിനുമുള്ള ശൃംഖല സൃഷ്ടിക്കാനുമുള്ള നിര്‍ദ്ദേശം പ്രഖ്യാപിക്കവെ ധനമന്ത്രി പറഞ്ഞു.
മിഷ്തി (MISHTI)
കടല്‍ത്തീരത്തും ഉപ്പളങ്ങളുടെ കരയിലും കണ്ടല്‍ക്കാടുകള്‍ നട്ടുപിടിപ്പിക്കുന്ന ''കടല്‍ത്തീര ആവാസ വ്യവസ്ഥയ്ക്കും പ്രത്യക്ഷ വരുമാനത്തിനും വേണ്ടി കണ്ടല്‍ക്കാടുകള്‍'' (മാഗ്രോവ് ഇന്‍ഷ്യേറ്റീവ് ഫോര്‍ ഷോര്‍ലൈന്‍ ഹാബിറ്റാറ്റ്‌സ് ആന്റ് ടാന്‍ജിയബിള്‍ ഇന്‍കംസ്) എന്ന പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
അമൃത് ധരോഹര്‍
തണ്ണീര്‍ത്തടങ്ങളുടെ മികച്ച ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജൈവ വൈവിദ്ധ്യം, കാര്‍ബണ്‍ സ്‌റ്റോക്ക്, ഇക്കോ-ടൂറിസം അവസരങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ക്കുള്ള വരുമാനം സൃഷ്ടിക്കല്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അമൃത് ധരോഹര്‍ പദ്ധതി നടപ്പിലാക്കും.
RRTN
********
(Release ID: 1895441)