ധനകാര്യ മന്ത്രാലയം

കേന്ദ്ര ബജറ്റ് : വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ഉപയോഗിച്ച് കോസ്റ്റൽ ഷിപ്പിംഗ് PPP മോഡ് വഴി പ്രോത്സാഹിപ്പിക്കും

Posted On: 01 FEB 2023 1:14PM by PIB Thiruvananthpuram

ഈ ബജറ്റ് ഇന്ത്യയുടെ ഹരിത വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ന് പാർലമെന്റിൽ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

 തീരദേശ ഷിപ്പിംഗ്

 

 വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ഉപയോഗിച്ച് പിപിപി മോഡിലൂടെ യാത്രക്കാർക്കും ചരക്കുനീക്കത്തിനുമായി തീരദേശ ഷിപ്പിംഗ് ഊർജ കാര്യക്ഷമവും കുറഞ്ഞ ചെലവുമുള്ള ഗതാഗത മാർഗ്ഗമായി പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി സീതാരാമൻ പ്രഖ്യാപിച്ചു .

വാഹനം മാറ്റി വാങ്ങൽ 

 

 പഴയ വാഹനങ്ങളും ആംബുലൻസുകളും മാറ്റുന്നതിന് സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുമെന്നും ധനമന്ത്രി സൂചിപ്പിച്ചു. പഴയ ഗവണ്മെന്റ് വാഹനങ്ങൾ പൊളിക്കുന്നതിന്, മൂലധനച്ചെലവിനായി ചെലവഴിക്കേണ്ട സംസ്ഥാനത്തിന്റെ അമ്പത് വർഷത്തെ വായ്‌പയുടെ ഒരു ഭാഗം ഏഴ് ഉദ്ദേശ്യങ്ങളിൽ ഒന്നായി ബന്ധിപ്പിക്കുകയോ അനുവദിക്കുകയോ ചെയ്യുന്നു. 

 

 

 

 

SKY

 

*****(Release ID: 1895403) Visitor Counter : 136