ധനകാര്യ മന്ത്രാലയം

ജില്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങള്‍ മുഖേന അധ്യാപക പരിശീലനം നവീകരിക്കും


കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കും

പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും ലൈബ്രറികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

ലൈബ്രറികള്‍ വഴി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു വായനയുടെയും സാമ്പത്തിക സാക്ഷരതയുടെയും ഒരു സംസ്‌കാരം

Posted On: 01 FEB 2023 1:23PM by PIB Thiruvananthpuram

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികാസത്തിന് എന്ന ഗവണ്‍മെന്റിന്റെ തത്വശാസ്ത്രം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന് സഹായകമായെന്ന് 2023-24 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏഴ് മുന്‍ഗണനകള്‍ സ്വീകരിക്കുന്നതാണ് കേന്ദ്ര ബജറ്റ്: അത് പരസ്പരം പൂരകമാക്കുകയും അമൃതകാലത്തിലൂടെ നമ്മെ നയിക്കുന്ന സപ്തര്‍ഷിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആരോഗ്യം, വിദ്യാഭ്യാസം, വൈദഗ്ധ്യം എന്നിവ ഉള്‍പ്പെടുന്ന ഗണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്നാണ് സമഗ്ര വികസനം, ധനകാര്യ മന്ത്രി പറഞ്ഞു.

അധ്യാപക പരിശീലനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍, നൂതനമായ രീതി, പാഠ്യപദ്ധതി, തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനം, ആഴത്തിലുള്ള സര്‍വേകള്‍, ഐസിടി നടപ്പാക്കല്‍ എന്നിവയിലൂടെ പരിശീലനം പുനര്‍ക്രമീകരിക്കും. ജില്ലാ വിദ്യാഭ്യാസ-പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളെ ഇതിനായി മികവിന്റെ കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രം, ഭാഷകള്‍, രീതികള്‍, തലങ്ങള്‍ എന്നിവയിലുടനീളം ഗുണനിലവാരമുള്ള പുസ്തകങ്ങളുടെ ലഭ്യത, വായനാസാമഗ്രികളുടെ ലഭ്യത എന്നിവയ്ക്കായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഒരു ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുന്നതായി മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്കായി പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുന്നതിനും ദേശീയ ഡിജിറ്റല്‍ ലൈബ്രറി വിഭവങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു.

വായനാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും പകര്‍ച്ചവ്യാധി സമയത്തെ പഠന നഷ്ടം നികത്തുന്നതിനും നാഷണല്‍ ബുക്ക് ട്രസ്റ്റ്, ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, മറ്റ് സ്രോതസ്സുകള്‍ എന്നിവ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും പാഠ്യേതര ആവശ്യങ്ങള്‍ ലഭ്യമാക്കാനും പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ലൈബ്രറികളും സാക്ഷരതാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുമായുള്ള സഹകരണവും ഈ സംരംഭത്തിന്റെ ഭാഗമാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക സാക്ഷരത വളര്‍ത്തിയെടുക്കുന്നതിന്, ഈ ലൈബ്രറികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള വായനാ സാമഗ്രികള്‍ നല്‍കാന്‍ സംഘടനകളെയും പ്രോത്സാഹിപ്പിക്കുമെന്ന് ശ്രീമതി നിര്‍മല സീതാരാമന്‍ പറഞ്ഞു.

ND/NS(Release ID: 1895353) Visitor Counter : 205