ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

22 സാമ്പത്തിക വർഷത്തിൽ സേവന മേഖല 8.4% വാർഷിക വളർച്ച രേഖപ്പെടുത്തി

Posted On: 31 JAN 2023 1:17PM by PIB Thiruvananthpuram

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 7.8 ശതമാനമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സാമ്പത്തിക വർഷത്തിൽ (YoY) സേവന മേഖല കുതിച്ചുയർന്നതായും, 8.4% വാർഷിക വളർച്ച കൈവരിച്ചതായും  സാമ്പത്തിക സർവേ 2022-23 എടുത്തുകാണിക്കുന്നു.

ആദ്യ മുൻ‌കൂർ കണക്ക് പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിൽ, കോൺടാക്റ്റ്-ഇന്റൻസീവ് സേവന മേഖലയുടെ 13.7% വളർച്ച, സേവന മേഖലയിലെ മൊത്ത മൂല്യവർദ്ധനയുടെ (GVA) 9.1% വളർച്ചക്ക് കാരണം ആകുമെന്ന് കണക്കാക്കപ്പെടുന്നു.

ബാങ്ക് വായ്പ

സേവന മേഖലയിലേക്കുള്ള ബാങ്ക് വായ്പ 2022 നവംബറിൽ 21.3% വളർച്ച (YoY) കൈവരിച്ചതായി സാമ്പത്തിക സർവേ നിരീക്ഷിച്ചു. ഇത് 46 മാസത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വളർച്ചയാണ്.

സേവന വ്യാപാരം

സേവന വ്യാപാരത്തിൽ 2021-ലെ മികച്ച പത്ത് സേവന കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സേവന കയറ്റുമതി 2022 ഏപ്രിൽ-ഡിസംബർ കാലയളവിൽ 27.7% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 20.4% ആയിരുന്നു.

സേവനമേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (FDI).

UNCTAD-ന്റെ 2022-ലെ ലോക നിക്ഷേപ റിപ്പോർട്ട് പ്രകാരം 2021-ൽ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്ന 20 രാജ്യങ്ങളിൽ, ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. സേവനമേഖലയിൽ US$  7.1 ബില്യൺ നേരിട്ടുള്ള വിദേശ ഓഹരി നിക്ഷേപം ലഭിച്ചു.

ഐടി-ബിപിഎം വ്യവസായം

ഐടി-ബിപിഎം വരുമാനം 2021 സാമ്പത്തിക വർഷത്തിലെ 2.1% വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2222 സാമ്പത്തിക വർഷത്തിൽ 15.5% വളർച്ച രേഖപ്പെടുത്തി. എല്ലാ ഉപമേഖലകളും ഇരട്ട അക്ക വരുമാന വളർച്ച കാണിക്കുന്നു. ഐടി-ബിപിഎം മേഖലയിൽ, ഭൂരിഭാഗം വിഹിതവും ഐടി സേവനങ്ങളാണ് (51% ൽ കൂടുതൽ).

ഇ-കൊമേഴ്‌സ്

Worldpay FIS-ന്റെ ഗ്ലോബൽ പേയ്‌മെന്റ്സ് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി 2025-ഓടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുമെന്നും പ്രതിവർഷം 18% വളർച്ച നേടുമെന്നും പ്രവചിക്കപ്പെടുന്നു. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) FY22-നുള്ളിൽ ₹1 ലക്ഷം കോടി രൂപയുടെ വാർഷിക സംഭരണം നേടി. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 160% വളർച്ച.

വിനോദ സഞ്ചാരം, ഹോട്ടൽ വ്യവസായം

2022 ഏപ്രിലിനും നവംബറിനുമിടയിൽ രാജ്യത്തെ വ്യോമ ഗതാഗതം 52.9% വാർഷിക വളർച്ച രേഖപ്പെടുത്തി. മെഡിക്കൽ ടൂറിസം അസോസിയേഷൻ പുറത്തിറക്കിയ FY21 മെഡിക്കൽ ടൂറിസം സൂചികയിൽ ലോകത്തിലെ മികച്ച 46 രാജ്യങ്ങളിൽ ഇന്ത്യ 10-ാം സ്ഥാനത്താണ്.

റിയൽ എസ്റ്റേറ്റ്

നടപ്പുവർഷം ഈ മേഖല ശക്തമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഭവന വിൽപ്പനയും പുതിയ വീടുകളുടെ സമാരംഭവും 2020-ലെ മഹാമാരിക്ക് മുമ്പുള്ള കാലയളവിലേതിനെ മറികടന്നു.

ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ

ഏറ്റവും പുതിയ ഗ്ലോബൽ ഫിൻ‌ടെക് അഡോപ്ഷൻ ഇൻഡക്‌സ് പ്രകാരം ലോക ശരാശരിയായ 64% നേക്കാൾ ഗണ്യമായി ഉയർന്ന ഫിൻ‌ടെക് അഡോപ്ഷൻ നിരക്കായ 87% വുമായി ഇന്ത്യ മുന്നിലെത്തി.

 
***

(Release ID: 1895212) Visitor Counter : 278