ധനകാര്യ മന്ത്രാലയം
ആരോഗ്യം- സമര്‍പ്പിത കോവിഡ് അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണം
Posted On:
31 JAN 2023 1:30PM by PIB Thiruvananthpuram
മഹാമാരിയുടെ പ്രഖ്യാപനം മുതല്‍ രണ്ടുവര്‍ഷത്തിലേറെയായി സമ്പദ്‌വ്യവസ്ഥയുടെ പുനരുജ്ജീവനം സന്തുലിതമാക്കുന്നതിനും വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ ഭാരം കൈകാര്യം ചെയ്യുന്നതിനുമായി വിവിധ സാമ്പത്തിക, സാമൂഹിക നടപടികളാണ് ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുള്ളത്. ഭൗതീകവും ഡിജിറ്റലും ആയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കല്‍, സാമൂഹിക പ്രതിരോധ കുത്തിവയപ്പ് യജ്ഞം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് 2022-23ലെ സാമ്പത്തിക സര്‍വേ പറയുന്നു. 2022-23 സാമ്പത്തിക സര്‍വേ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ചെലവ് വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതായി സര്‍വേ നിരീക്ഷിക്കുന്നു.
(എ) ഏറ്റവും താഴേത്തട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുകയും ഗ്രാമങ്ങളിലും നഗരങ്ങളിലും ആരോഗ്യ സൗഖ്യ കേന്ദ്രങ്ങള്‍ (എച്ച്.ഡബ്ല്യു.സി)കളുടെയും തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു;
(ബി) എല്ലാ ജില്ലകളിലും ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കുകള്‍ (ഗുരുതര പരിചരണ വിഭാഗം) സ്ഥാപിച്ചു; അതോടൊപ്പം
(സി) മഹാമാരികളെ കൈകാര്യം ചെയ്യുന്നതിനായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും പൊതുജനാരോഗ്യ യൂണിറ്റുകളിലും സംയോജിത പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ മുഖേന ലബോറട്ടറി ശൃംഖലയും നിരീക്ഷണവും ശക്തിപ്പെടുത്തി.
മഹാമാരിയെ നേരിടാന്‍ സംസ്ഥാന ഗവണ്‍മെന്റുകളും വിവിധ നടപടികള്‍ സ്വീകരിച്ചു. കോ-വിന്‍, ഇ-സഞ്ജീവനി എന്നീ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളിലൂടെ ഇത് പൂര്‍ത്തീകരിച്ചു. തുടര്‍ച്ചയായ ആഘാതങ്ങള്‍ക്കിടയിലും എല്ലാ തലങ്ങളിലുമുള്ള സമയോചിതമായ ഇടപെടലുകള്‍ കോവിഡ് മഹാമാരിയെ വിജയകരമായി തരണം ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചു, സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു.
രാജ്യത്ത് സമര്‍പ്പിത കോവിഡ്-19 ആരോഗ്യ സൗകര്യങ്ങളുടെ ത്രിതല ക്രമീകരണം നടപ്പിലാക്കി:
(1) നേരിയതോതില്‍ രോഗമോ രോഗലക്ഷണമോ ഉള്ള കേസുകള്‍ക്കായി ഐസൊലേഷന്‍ കിടക്കകളുള്ള ഒരു സമര്‍പ്പിത കോവിഡ് പരിപാലന കേന്ദ്രം;
(2) ഇടത്തരം കേസുകള്‍ക്കായി ഓക്‌സിജന്‍ സൗകര്യമുള്ള ഐസൊലേഷന്‍ കിടക്കകളോടുകൂടിയ ഒരു സമര്‍പ്പിത കോവിഡ് ആരോഗ്യ കേന്ദ്രം , കൂടാതെ
(3) ഗുരുതരമായ കേസുകള്‍ക്കായി ഐ.സി.യു (തീവ്രപരിചരണ വിഭാഗം) കിടക്കകളുള്ള സമര്‍പ്പിത കോവിഡ് ആശുപത്രി. ഇതിനു പുറമെ, പ്രതിരോധം, റെയില്‍വേ മുതലായവയ്ക്ക് കീഴിലുള്ള തൃതീയ പരിചരണ ആശുപത്രികളും പ്രയോജനപ്പെടുത്തി.
കോവിഡ് മഹാമാരി കാലത്ത് ഓക്‌സിജന്‍ അടിസ്ഥാനസൗകര്യം ശക്തിപ്പെടുത്തി
-പ്രഷര്‍ സ്വിംഗ് അഡ്‌സോര്‍പ്ഷന്‍ (പി.എസ്.എ) ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റുകള്‍: രാജ്യത്തെ ഓരോ ജില്ലകളിലേയും പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ പി.എം-കെയേഴ്‌സിന്റെ പിന്തുണയോടെ കുറഞ്ഞത് 1 പി.എസ്.എ പ്ലാന്റെങ്കിലും ഉണ്ടായിരിക്കണമെന്നതിന് ഊന്നല്‍ നല്‍കി. അതനുസരിച്ച്, രാജ്യത്ത് 4,135 പി.എസ്.എ പ്ലാന്റുകള്‍ സ്ഥാപിക്കപ്പെട്ടു, ഇത് ഓക്‌സിജന്‍ ഉല്‍പാദന ശേഷി 4,852 മെട്രിക് ടണ്‍ വര്‍ദ്ധിപ്പിച്ചു, വിശദാംശങ്ങള്‍ ചുവടെ:
Source
|
No. of PSA Plants
|
Commissioned
|
PM-CARES
|
1225
|
1225
|
Central Government PSUs
|
283
|
283
|
Foreign Aid
|
53
|
50
|
State/CSR Initiatives
|
2574
|
2571
|
Total
|
4135
|
4127
|
*വിവരങ്ങള്‍ 2022 ഡിസംബര്‍ 28 അടിസ്ഥാനമാക്കി
-ഓക്‌സിജന്‍ സിലിണ്ടറുകള്‍: ഇതുവരെ :സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍/കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയ്ക്കായി 4,02,517 ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
-ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍: മൊത്തം 1,13,186 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ കോവിഡ് മാനേജ്‌മെന്റിനായി ഗവണ്‍മെന്റ് ആഭ്യന്തരമായി സംഭരിച്ചിട്ടുണ്ട്.
SKY
****
(Release ID: 1895038)
Visitor Counter : 164