ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ 'പൊതു ആരോഗ്യ സംവിധാനത്തിന്റെ നാഡീ കേന്ദ്രം : സാമ്പത്തിക സർവേ 2023

Posted On: 31 JAN 2023 1:34PM by PIB Thiruvananthpuram

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തിക സർവേ 2022-23  ൽ പ്രാഥമിക ആരോഗ്യ പരിപാലനത്തിന്  ഊന്നൽ. സർവ്വേ റിപ്പോർട്ടിൽ പൊതു ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെ 'പൊതുജനാരോഗ്യ സംവിധാനത്തിന്റെ നാഡീ കേന്ദ്രം' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.പൊതുജനാരോഗ്യ സേവനങ്ങൾ സാർവത്രികമായി  ലഭ്യമാക്കുന്നതിനുള്ള അടിസ്ഥാന പിന്തുണ സംവിധാനമാണിത് എന്നും സാമ്പത്തിക സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.  

 പൊതുമേഖലയിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്ക് നയിച്ച ആരോഗ്യമേഖലയിലെ സമീപകാല പരിഷ്കാരങ്ങൾ സാമ്പത്തിക സർവേ ഉയർത്തിക്കാട്ടുന്നു.  ഗ്രാമപ്രദേശങ്ങളിലെ ഉപകേന്ദ്രങ്ങൾ (എസ്‌സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്‌സി), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (സിഎച്ച്‌സി) എന്നിവയുടെ എണ്ണത്തിലുണ്ടായ വർധനയിൽ ഇത് പ്രതിഫലിക്കുന്നതായും സർവ്വേ റിപ്പോർട്ട് പറയുന്നു .ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ, 2022 ഡിസംബർ 31-ന് മുമ്പ് 1.5 ലക്ഷം ഹെൽത്ത് & വെൽനസ് സെന്ററുകൾ (എച്ച്‌ഡബ്ല്യുസി) പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.  ഇവ സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു

 2023ലെ സാമ്പത്തിക സർവേ, മാനവ വിഭവശേഷിയിലെ ശ്രദ്ധേയമായ പുരോഗതിയും അടിവരയിടുന്നു.  ഇതിൽ ഫിസിഷ്യൻമാർ, നഴ്‌സിംഗ് പ്രൊഫഷണലുകൾ, ഫാർമസിസ്റ്റുകൾ, മിഡ്‌വൈഫ്‌മാർ, ദന്തഡോക്ടർമാർ, അനുബന്ധ ആരോഗ്യ വിദഗ്ധർ, കമ്മ്യൂണിറ്റി ഹെൽത്ത് വർക്കർമാർ, സോഷ്യൽ ഹെൽത്ത് വർക്കർമാർ എന്നിവരെ കൂടാതെ  മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കൾ, ഹെൽത്ത് മാനേജ്‌മെന്റ്, സപ്പോർട്ട് ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു.

 

Indicators

2014

2019

2020

2021

2022

Sub-centres (SCs)

152.3

157.4

155.4

156.1

157.9

Primary Health Centres (PHCs)

25.0

24.9

24.9

25.1

24.9

Community Health Centres (CHCs)

5.4

5.3

5.2

5.5

5.5

Doctors at PHCs

27.4

29.8

28.5

31.7

30.6

Total Specialists at CHCs

4.1

3.9

5.0

4.4

4.5

Auxiliary Nurse Midwife at SCs & PHCs

213.4

234.2

212.6

214.8

207.6

Nursing Staff at PHCs & CHCs

63.9

81.0

71.8

79.0

79.9

Pharmacists at PHCs & CHCs

22.7

26.2

25.8

28.5

27.1

Lab Technicians at PHCs & CHCs

16.7

18.7

19.9

22.7

22.8

(Numbers in thousands, as of March each year)

Source: Rural Health Statistics 2021-22, MoHWF

 

 

SKY(Release ID: 1895011) Visitor Counter : 100