പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബസ്തി ജില്ലയിൽ സംഘടിപ്പിക്കുന്ന സൻസദ് ഖേൽ മഹാകുംഭ് 2022-23ന്റെ രണ്ടാം ഘട്ടം ജനുവരി 18 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Posted On: 17 JAN 2023 4:36PM by PIB Thiruvananthpuram

ഉത്തർ പ്രദേശിലെ ബസ്തി ജില്ലയിൽ സംഘടിപ്പിക്കുന്ന സൻസദ് ഖേൽ മഹാകുംഭ് 2022-23ന്റെ രണ്ടാം ഘട്ടം 2023 ജനുവരി 18 ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും.  2021 മുതൽ ബസ്തിയിൽ നിന്നുള്ള ലോക്‌സഭാ എംപി ശ്രീ ഹരീഷ് ദ്വിവേദിയാണ് സൻസദ് ഖേൽ മഹാകുംഭ്  സംഘടിപ്പിക്കുന്നത്.

സൻസദ് ഖേൽ മഹാകുംഭ് 2022-23 രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ടം 2022 ഡിസംബർ 10 മുതൽ 16 വരെയും രണ്ടാം ഘട്ടം  2023 ജനുവരി 18 മുതൽ 28 വരെയും നടക്കും.

 ​ഗുസ്തി, കബഡി, ഖോ ഖോ, ബാസ്‌ക്കറ്റ്‌ബോൾ, ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ഹാൻഡ്‌ബോൾ, ചെസ്, കാരംസ്, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് തുടങ്ങി ഇൻഡോർ, ഔട്ട്‌ഡോർ കായിക ഇനങ്ങളിൽ വൈവിധ്യമാർന്ന മത്സരങ്ങൾ ഖേൽ മഹാകുംഭിൽ നടക്കും. ഇതിന് പുറമെ ഉപന്യാസ രചന,ചിത്രരചന, രംഗോലി നിർമ്മാണം തുടങ്ങിയവയും ഖേൽ മഹാകുംഭിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ബസ്തിയിലെയും സമീപ പ്രദേശങ്ങളിലെയും യുവജനങ്ങൾക്ക്  അവരുടെ കായിക ക‍ഴിവുകൾ പ്രകടിപ്പിക്കാൻ അവസരവും വേദിയും നൽകുകയും ഭാവിയിൽ കായിക മേഖല തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നവീന സംരംഭമാണ് ഖേൽ മഹാകുംഭ്. മേഖലയിലെ യുവജനങ്ങൾക്കിടയിൽ അച്ചടക്കം, കൂട്ടായ പ്രവർത്തനം, ആരോഗ്യകരമായ മത്സരം, ആത്മവിശ്വാസം, ദേശീയത തുടങ്ങിയവ വളർത്തിയെടുക്കാനും ഇത് സഹായിക്കുന്നു.

 

-NS-


(Release ID: 1891819) Visitor Counter : 159