സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം - വർഷാന്ത്യ അവലോകനം - 2022

Posted On: 26 DEC 2022 5:21PM by PIB Thiruvananthpuram



പ്രധാന നേട്ടങ്ങൾ

1) ഉദ്യമി ഭാരത്

2022 ജൂണിൽ ന്യൂ ഡൽഹിയിൽ നടന്ന ‘ഉദ്യമി ഭാരത്’ പരിപാടിയിൽ വച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖലയെ ലക്ഷ്യമിട്ടുള്ള സുപ്രധാന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. ‘റൈസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് MSME പെർഫോമൻസ്’ (RAMP) പദ്ധതി, ‘കപ്പാസിറ്റി ബിൽഡിംഗ് ഓഫ് ഫസ്റ്റ്-ടൈം MSME എക്സ്പോർട്ടേഴ്സ്’ (CBFTE) പദ്ധതി, പുതിയ സവിശേഷതകൾ ഉൾപ്പെടുത്തിയ ‘പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം’ (PMEGP)  തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

2) ഉദ്യം രജിസ്ട്രേഷൻ പോർട്ടൽ

02.08.2022-ന് 1 കോടി രജിസ്‌ട്രേഷനുകളെന്ന നാഴികക്കല്ല് പോർട്ടൽ പിന്നിട്ടു. 22.12.2022 വരെയുള്ള കാലയളവിൽ, 1.28 കോടിയിലധികം രജിസ്‌ട്രേഷനുകൾ പോർട്ടൽ മുഖാന്തിരം നടന്നിട്ടുണ്ട്.

3) പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP)

2008-ൽ ആരംഭിച്ച ശേഷം, ഈ പദ്ധതിക്ക് കീഴിൽ, ഏകദേശം 68 ലക്ഷം തൊഴിലവസരങ്ങളോട് കൂടി 8.34 ലക്ഷത്തിലധികം സംരംഭങ്ങൾ സ്ഥാപിക്കപ്പെട്ടു. മാർജിൻ മണി സബ്‌സിഡിയായി 15.12.2022 വരെയുള്ള കാലയളവിൽ ഏകദേശം 20,600 കോടി രൂപ വിതരണം ചെയ്തു.

4) ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം

സൂക്ഷ്മ, ചെറുകിട സംരംഭങ്ങൾക്കായുള്ള ക്രെഡിറ്റ് ഗ്യാരന്റി സ്കീമിന് കീഴിൽ (CGTMSE), 2 കോടി രൂപ വരെ ഈട് രഹിത വായ്പ ലഭ്യമാക്കും. 2022-23 സാമ്പത്തിക വർഷത്തിൽ, (30.11.2022 വരെ), 60,376 കോടി രൂപയുടെ  7.07 ലക്ഷം ഗ്യാരണ്ടികൾ അംഗീകരിച്ചു. ഇത് 2000-01 ൽ പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണ്.

5) സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ക്ലസ്റ്റർ വികസന പരിപാടി (MSE-CDP)

മൊത്തം 513.4 കോടി രൂപയുടെ 24 പദ്ധതികൾ അംഗീകരിച്ചു - അതിൽ ഭാരത സർക്കാർ നൽകുന്ന 364 കോടി രൂപ ഉൾപ്പെടും. 01.01.2022 മുതൽ 30.11.2022 വരെ 5 പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതികളുടെ ജിയോ ടാഗിംഗിനായി NIC പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

6) പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനുള്ള ഫണ്ട് ലഭ്യമാക്കുന്ന പദ്ധതി (SFURTI)

65 ക്ലസ്റ്ററുകൾക്ക് അംഗീകാരം - 186.26 കോടി രൂപയുടെ ഇന്ത്യ ഗവൺമെന്റ് സഹായം. 2022 ജനുവരി മുതൽ 2022 നവംബർ വരെ 36,258 കരകൗശലത്തൊഴിലാളികൾക്ക് നേരിട്ട് പ്രയോജനം ലഭിച്ചു. മൊത്തം 266 ക്ലസ്റ്ററുകളിൽ, 104 എണ്ണം 2022 ജനുവരി മുതൽ നവംബർ 2022 വരെയുള്ള കാലയളവിൽ പ്രവർത്തനക്ഷമമായി.
 
7) സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് പൊതു സംഭരണ നയം

സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കായി (MSEs) പൊതു സംഭരണ നയം, 2012 ലെ ഉത്തരവ് പ്രകാരം കേന്ദ്ര മന്ത്രാലയങ്ങൾ/വകുപ്പുകൾ/ കേന്ദ്ര പൊതുമഖല സ്ഥാപനങ്ങൾ എന്നിവയ്ക്ക് സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് 25% വാർഷിക സംഭരണം നിർബന്ധമാക്കുന്നു. 358 ഇനങ്ങൾ സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്ന് മാത്രം സംഭരിക്കണം.

സൂക്ഷ്മ ചെറുകിട സംരംഭങ്ങളിൽ നിന്നുള്ള സമർപ്പിത സംഭരണത്തിനായി മാറ്റി വച്ചിരിക്കുന്ന 469 ഇനങ്ങളുടെ പുതുക്കിയ കരട് ലിസ്റ്റ്, ബന്ധപ്പെട്ട പങ്കാളികളിൽ നിന്നും നിർദ്ദേശങ്ങൾ / അഭിപ്രായങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് www.dcmsme.gov.in & www.mygov.in എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചു.

8) സംഭരണത്തിനും വിപണന പിന്തുണയ്ക്കുമായുള്ള (PMS) പദ്ധതി

പുതിയ വിപണി പ്രവേശനത്തിന് ഈ പദ്ധതി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും MSME മേഖലയിലെ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിപണനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

2022 ഏപ്രിൽ മുതൽ 2022 നവംബർ വരെ രാജ്യത്തുടനീളമുള്ള വ്യാപാര മേളകളിൽ / എക്‌സിബിഷനുകളിൽ പങ്കെടുക്കുന്നതിന് 5,100 സൂക്ഷ്മ ചെറുകിട സംരംഭങ്ങളെ സബ്‌സിഡി നൽകി സഹായിച്ചിട്ടുണ്ട്.

9) IITF 2022 ലെ MSME പവലിയൻ

"വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ടു ഗ്ലോബൽ" എന്ന പ്രമേയത്തിലൂന്നി 2022 നവംബർ 14 മുതൽ 27 വരെ നടന്ന 41-ാമത് ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ (IITF) MSME മന്ത്രി "MSME പവലിയൻ” ഉദ്ഘാടനം ചെയ്തു. 24 സംസ്ഥാന / കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ള സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്ക് (MSME) 204 സ്റ്റാളുകൾ അനുവദിച്ചു.

10) അന്താരാഷ്ട്ര സഹകരണ പദ്ധതി

ചെലവുചെയ്‌ത പണം മടക്കി ലഭിക്കും വിധം MSME മേഖലയിലെ നവാഗത കയറ്റുമതിക്കാരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും, വിദേശങ്ങളിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനങ്ങളിൽ പങ്കെടുക്കുന്നതിനും, ഇന്ത്യയിൽ അന്താരാഷ്ട്ര മേളകൾ സംഘടിപ്പിക്കുന്നതിനും ഈ പദ്ധതി മുഖേന വ്യവസായ അസോസിയേഷനുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു. 01.01.2022 മുതൽ 23.12.2022 വരെയുള്ള കാലയളവിൽ മൊത്തം 40 ഇൻഡസ്ട്രി അസോസിയേഷനുകൾക്കും 144 MSME കൾക്കും പ്രയോജനം ലഭിച്ചു.

11) RAMP പദ്ധതി

25 സംസ്ഥാനങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവും ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (LoU) നൽകി പങ്കാളിത്തം സ്ഥിരീകരിച്ചു. പദ്ധതിയിൽ അംഗമാകുന്ന സംസ്ഥാനങ്ങൾ / കേന്ദ്രഭരണ പ്രദേശങ്ങൾ തയ്യാറാക്കുന്ന തന്ത്രപരമായ നിക്ഷേപ പദ്ധതി (SIP) MSME വികസനത്തിനുള്ള രൂപ രേഖയായി വർത്തിക്കും.  

12) "ചാമ്പ്യൻസ്"

പരാതി പരിഹാരവും MSME കളുടെ നടത്തിപ്പും ഉൾപ്പെടെ ഇ-ഗവേണൻസിന്റെ നിരവധി വശങ്ങൾ ഉൾക്കൊള്ളുന്ന ഓൺലൈൻ പോർട്ടൽ 2020 ജൂൺ 1-ന് ആരംഭിച്ചു. പോർട്ടലിൽ 12,035 ചോദ്യങ്ങൾ / പരാതികൾ ലഭിച്ചു. അതിൽ 11,910 എണ്ണത്തിന് 2022 ജനുവരി മുതൽ 2022 നവംബർ വരെ മറുപടി നൽകി.
 


(Release ID: 1889968) Visitor Counter : 204