സഹകരണ മന്ത്രാലയം

വർഷാന്ത്യ അവലോകനം 2022: സഹകരണ മന്ത്രാലയം

Posted On: 03 JAN 2023 11:19AM by PIB Thiruvananthpuram



പ്രധാന സംഭവവികാസങ്ങൾ

പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളുടെ  (PACS) കംപ്യൂട്ടർവൽക്കരണത്തിന് (2022 ജൂൺ 29) മന്ത്രിസഭ അംഗീകാരം നൽകി. 63,000 PACS കൾ കംപ്യൂട്ടർവത്കരിക്കും. മൊത്തത്തിലുള്ള ബജറ്റ് വിഹിതം 2516 കോടി രൂപ.  13 കോടി കർഷകരിൽ ഭൂരിഭാഗവും ചെറുകിട നാമമാത്ര കർഷകരായതിനാൽ ഇത് ഗുണം ചെയ്യും.

2022 ജൂൺ 08-ന്, സഹകരണ മേഖലയ്ക്കായി RBI സുപ്രധാന നയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു:

 ഒന്നാമതായി, അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുടെ (UCBs) വ്യക്തിഗത ഭവനവായ്പയുടെ പരിധി ടയർ-1 UCB-കൾക്ക് 30 ലക്ഷം രൂപയിൽ നിന്ന് 60 ലക്ഷം രൂപയായും ടയർ-2 UCB-കൾക്ക് 70 ലക്ഷം രൂപയിൽ നിന്ന് 1.40 കോടി രൂപയായും, ഇരട്ടിയിലധികം, വർധിപ്പിച്ചു. ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് (RCB) യഥാക്രമം 20 ലക്ഷം, 30 ലക്ഷം രൂപയെന്നത്  50 ലക്ഷവും 75 ലക്ഷവുമായി വർധിപ്പിച്ചു.

 രണ്ടാമതായി, വാണിജ്യ,റിയൽ എസ്റ്റേറ്റ്, ഭവൻ നിർമ്മാണ മേഖലയ്ക്ക് വായ്പ നൽകാൻ ഗ്രാമീണ സഹകരണ ബാങ്കുകൾക്ക് അനുമതി നൽകി.

മൂന്നാമതായി, വാണിജ്യ ബാങ്കുകളുടെ മാതൃകയിൽ ഉപഭോക്താക്കൾക്ക് വാതിൽപ്പടി ബാങ്കിംഗ് സൗകര്യം ലഭ്യമാക്കാൻ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് അനുമതി നൽകി.

 സഹകരണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ 900 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2021-22 വർഷത്തെ ബജറ്റ് വിഹിതത്തിന്റെ ഏകദേശം 2.5 ഇരട്ടിയാണിത്.

 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ സഹകരണ നയം സംബന്ധിച്ച ദേശീയ സമ്മേളനത്തെ (12 ഏപ്രിൽ 2022) അഭിസംബോധന ചെയ്തു.  

സഹകരണ സംഘങ്ങൾ GeM പ്ലാറ്റ്‌ഫോമിലേക്ക് : സുതാര്യവും കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ സംഭരണ സംവിധാനത്തിലേക്കുള്ള  (2022 ജൂൺ 2) ഒരു ചുവടുവെപ്പ്. ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (GeM) പ്ലാറ്റ്‌ഫോമിൽ 'ഉപഭോക്താവ്‌' ആയി രജിസ്റ്റർ ചെയ്യുന്നതിന് സഹകരണ സംഘങ്ങൾക്ക് കേന്ദ്ര കാബിനറ്റ് അനുമതി നൽകി.

 സഹകരണ നയരേഖയുടെ കരട് തയ്യാറാക്കുന്നതിനുള്ള ദേശീയതല സമിതിയുടെ രൂപീകരണം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രഖ്യാപിച്ചു. (6 സെപ്തംബർ 2022) - മുൻ കേന്ദ്ര മന്ത്രി ശ്രീ സുരേഷ് പ്രഭാകർ പ്രഭുവിന്റെ അധ്യക്ഷതയിലുള്ള ദേശീയ സമിതിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 47 അംഗങ്ങൾ ഉൾപ്പെടുന്നു.

 കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ സംസ്ഥാന സഹകരണ മന്ത്രിമാരുടെ ദ്വിദിന ദേശീയ സമ്മേളനത്തെ (8 സെപ്റ്റംബർ 2022) അഭിസംബോധന ചെയ്തു.  

 ഭരണം മെച്ചപ്പെടുത്തുന്നതിനും, സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനും, തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിനുമുള്ള മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി(ഭേദഗതി) (MSCS) ബിൽ, 2022 ലോക്സഭയിൽ അവതരിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക

 

SKY
 
****
 


(Release ID: 1889963) Visitor Counter : 90