ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

വർഷാന്ത്യാവലോകനം, 2022 - ടെക്സ്റ്റൈൽസ് വകുപ്പ്

Posted On: 26 DEC 2022 12:21PM by PIB Thiruvananthpuram



പ്രധാന സംരംഭങ്ങളും നേട്ടങ്ങളും:

ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI സ്കീം)

MMF അപ്പാരൽ, MMF ഫാബ്രിക്‌സ്, സാങ്കേതിക ടെക്‌സ്റ്റൈൽസ് ഉത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 10,683 കോടി രൂപ വകയിരുത്തി ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതി (PLI) ഗവൺമെന്റ് ആരംഭിച്ചു. ആകെ 67 അപേക്ഷകൾ ലഭിച്ചു. ഇതുവരെ ഏകദേശം 1536 കോടി രൂപ നിക്ഷേപിച്ചു.

പിഎം മിത്ര

ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 7 പ്രധാനമന്ത്രി മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ പാർക്കുകൾ (PM MITRA) ആരംഭിക്കാൻ 2027-28 വരെയുള്ള കാലയളവിൽ 4445 കോടി ഗവൺമെന്റ് അനുവദിച്ചു.താത്പര്യമറിയിച്ചുകൊണ്ട് 13 സംസ്ഥാനങ്ങളിൽ നിന്ന് 18 നിർദേശങ്ങൾ ലഭിച്ചു.

നാഷണൽ ടെക്നിക്കൽ ടെക്സ്റ്റൈൽ മിഷൻ (NTTM)

NTTM-ന് കീഴിൽ, സ്പെഷ്യാലിറ്റി ഫൈബർ, സാങ്കേതിക ടെക്‌സ്റ്റൈൽ എന്നീ വിഭാഗങ്ങളിൽ 232 കോടി രൂപയുടെ 74 ഗവേഷണ നിർദ്ദേശങ്ങൾ അംഗീകരിച്ചിട്ടുണ്ട്.

പരിഷ്കരിച്ച സാങ്കേതിക നവീകരണ ഫണ്ട് പദ്ധതി (ATUFS)

സബ്‌സിഡിയുള്ള 2443 കേസുകളിൽ 10,218 കോടി രൂപയുടെ നിക്ഷേപം വ്യവസായമേഖലയ്ക്കായി ഉറപ്പാക്കി. മൊത്തം രൂപ 3159 കേസുകളിലായി 621.41 കോടി സബ്‌സിഡി അനുവദിച്ചു

സമർഥ്

മൊത്തം 73,919 പേർക്ക് (പട്ടികജാതി: 18194, പട്ടികവർഗ്ഗം: 8877, സ്ത്രീകൾ: 64352) പരിശീലനം നൽകിയിട്ടുണ്ട്, അതിൽ 38823 പേർക്ക് ടെക്‌സ്‌റ്റൈൽ മേഖലയിലെ നൈപുണ്യ വർദ്ധനവിനുള്ള പദ്ധതി SAMARTH-പ്രകാരം പ്ലെയ്‌സ്‌മെന്റ് നൽകി.

കൈത്തറി മേഖല

91 കൈത്തറി ക്ലസ്റ്ററുകൾക്ക് 76.60 കോടിയുടെ ധനസഹായം നൽകി.

കരകൗശല മേഖല

മൊത്തം 272 വിപണന മേളകൾ സംഘടിപ്പിച്ചു. 19330 കരകൗശല തൊഴിലാളികൾക്ക് പ്രയോജനം ലഭിച്ചു.

 
 
കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക

SKY
 
 

(Release ID: 1889733) Visitor Counter : 123