പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേസരി നാഥ് ത്രിപാഠിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 08 JAN 2023 9:16AM by PIB Thiruvananthpuram

ബീഹാർ, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ഗവർണറായി അധിക ചുമതല വഹിച്ചിരുന്ന മുൻ പശ്ചിമ ബംഗാൾ ഗവർണർ ശ്രീ കേസരി നാഥ് ത്രിപാഠിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധ ദുഃഖം രേഖപ്പെടുത്തി. യുപിയിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചതായും സംസ്ഥാനത്തിന്റെ പുരോഗതിക്കായി കഠിനമായി പരിശ്രമിച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“ശ്രീ കേസരി നാഥ് ത്രിപാഠി ജി അദ്ദേഹത്തിന്റെ സേവനത്തിനും ബുദ്ധിക്കും ബഹുമാനിതനായിരുന്നു . ഭരണഘടനാപരമായ കാര്യങ്ങളിൽ അദ്ദേഹത്തിന് നല്ല അറിവുണ്ടായിരുന്നു. യുപിയിൽ ബിജെപി കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്കായി കഠിനമായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

blockquote class="twitter-tweet">

Shri Keshari Nath Tripathi Ji was respected for his service and intellect. He was well versed in Constitutional matters. He played a key role in building BJP in UP and worked hard for the state’s progress. Pained by his demise. Condolences to his family and admirers. Om Shanti. pic.twitter.com/mQqirPTPvy

— Narendra Modi (@narendramodi) January 8, 2023

*****


(Release ID: 1889512) Visitor Counter : 127