വനിതാ, ശിശു വികസന മന്ത്രാലയം

വർഷാന്ത്യ അവലോകനം-2022:കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം

Posted On: 21 DEC 2022 2:28PM by PIB Thiruvananthpuram

 



പ്രധാന സംരംഭങ്ങൾ/നേട്ടങ്ങൾ:

മൂന്ന് സ്തംഭങ്ങളിലൂന്നി മന്ത്രാലയത്തിന്റെ വിവിധ പദ്ധതികൾ സംഘടിപ്പിക്കുക: മികച്ച നിരീക്ഷണവും കാര്യക്ഷമമായ നിർവ്വഹണവും ഉറപ്പാക്കുന്നതിന്, വനിതാ ശിശു ക്ഷേമ മന്ത്രാലയം നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും മൂന്ന് സ്തംഭങ്ങളിലൂന്നി ക്രമീകരിച്ചിരിക്കുന്നു. 1) കുട്ടികൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനുള്ള സക്ഷം അംഗൻവാടി ആൻഡ് പോഷൻ 2.0; ആദ്യകാല ശിശു പരിചരണവും വിദ്യാഭ്യാസവും (2) സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ശാക്തീകരണത്തിനുമുള്ള മിഷൻ ശക്തി (3) കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള മിഷൻ വാത്സല്യ എന്നിവയാണ് മൂന്ന് സ്തംഭങ്ങൾ. ഇവയ്ക്കായി പതിനഞ്ചാം ധനകാര്യ കമ്മീഷൻ യഥാക്രമം 20,989 കോടി രൂപ, 10,916 കോടി രൂപ, 1,02,031 കോടി രൂപ അനുവദിച്ചു.

പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY): 5000 രൂപ ധനസഹായം ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നു. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന സമയത്തും ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മയുടെയും (PW& LM) ബാങ്ക്/പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് രണ്ട് ഗഡുക്കളായി 5,000/-.നേരിട്ടെത്തും. രണ്ടാമത്തെ കുട്ടിക്ക് 6000 രൂപ വരെ പ്രസവ ആനുകൂല്യം നൽകുന്നതിനായി പദ്ധതി വിപുലീകരിച്ചു. എന്നാൽ രണ്ടാമത്തെ കുട്ടി പെൺകുട്ടിയാണെങ്കിൽ മാത്രം എന്ന നിബന്ധനയുണ്ട്. ജനനത്തിനു മുമ്പുള്ള ലിംഗ തിരഞ്ഞെടുപ്പ് നിരുത്സാഹപ്പെടുത്തുന്നതിനാണ് ഇത്. 30.11.2022-ലെ കണക്കനുസരിച്ച്  പദ്ധതിക്ക് കീഴിൽ 2.79 കോടി ഗുണഭോക്താക്കൾക്ക് മൊത്തം  12,241 കോടി രൂപയുടെ ആനുകൂല്യം ലഭിച്ചു..

ബേട്ടി ബച്ചാവോ ബേഠി പഠാവോ: രാഷ്ട്രത്തിന്റെ പൊതു ചിന്താഗതി മാറ്റി പെൺകുഞ്ഞുങ്ങളെ വിലമതിക്കുന്ന തരത്തിലുള്ള കൂട്ടായ അവബോധം  ഈ പദ്ധതി സൃഷ്ടിച്ചു. ജനന ലിംഗാനുപാതം 2014-15 ലെ  918-ൽ നിന്ന് 2021-22-ൽ 16 പോയിന്റ് മെച്ചപ്പെട്ട്  (HMIS, MH&FW) 934 ആയി ഉയർന്നു. ദേശീയ തലത്തിൽ ജനന  ലിംഗാനുപാതം (SRB) മെച്ചപ്പെടുന്നു.

വൺ സ്റ്റോപ്പ് സെന്ററുകൾ: 730 വൺ സ്റ്റോപ്പ് സെന്ററുകൾ അഥവാ സഖി കേന്ദ്രങ്ങൾ 36 സംസ്ഥാന /കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം സ്ഥാപിതമായി. കൂടാതെ, ടോൾ ഫ്രീ വുമൺ ഹെൽപ്പ് ലൈൻ (181) വഴി അടിയന്തരമയത്തും അല്ലാത്തതുമായ സഹായം നൽകി വരുന്നു. 30.09.2022 വരെ 88 ലക്ഷത്തിലധികം സ്ത്രീകൾക്ക് സഹായം നൽകിയിട്ടുണ്ട്.

GHAR-ന്റെ സമാരംഭം - വീട്ടിലേക്ക് പോവുക, വീണ്ടും ഒന്നിക്കുക (കുട്ടികളെ കുടുംബവുമായി ഒന്നിപ്പിക്കുന്നതിനും തിരികെ വീട്ടിലെത്തിക്കുന്നതിനുമുള്ള പോർട്ടൽ)

2022 നവംബർ 20-ന് അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച്, മറ്റ് രാജ്യങ്ങളിലെയോ  സംസ്ഥാനങ്ങളിലെയോ ജില്ലകളിലെയോ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കണ്ടെത്തുന്ന കുട്ടികളെ വീണ്ടും കുടുംബവുമായി ഒന്നിപ്പിക്കുന്നതിനും തിരികെ വീട്ടിലെത്തിക്കുന്നതിനും ഒരു SoP നിലവിൽ വന്നു. പ്രോട്ടോക്കോൾ ഫോർ റിസ്റ്റോറേഷൻ ആൻഡ് റീപാർട്ടിയേഷൻ ഓഫ് ചിൽഡ്രൻ ' എന്ന് പേരിട്ടിരിക്കുന്ന SoP കേന്ദ്ര വനിതാ ശിശു ക്ഷേമ  മന്ത്രി ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ നിരീക്ഷണം ഉറപ്പാക്കുന്ന പ്രോട്ടോക്കോൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ഒരു വെബ് പോർട്ടലും അന്നേ ദിവസം ഉദ്‌ഘാടനം ചെയ്തു.


കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക
 
SKY


(Release ID: 1889182) Visitor Counter : 191