വാണിജ്യ വ്യവസായ മന്ത്രാലയം

വാണിജ്യ വകുപ്പിന്റെ വർഷാന്ത്യ അവലോകനം, 2022

Posted On: 16 DEC 2022 3:54PM by PIB Thiruvananthpuram



വകുപ്പ് സ്വീകരിച്ച ചില സംരംഭങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

1. കയറ്റുമതി മേഖലയിലെ പ്രകടനം

2021-22 ഏപ്രിൽ-ഒക്ടോബർ കാലയളവിലെ 371.98 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ മൊത്ത കയറ്റുമതി (ചരക്കും,സേവനവും) 444.74 ബില്യൺ ഡോളറായി വർധിച്ചു. കയറ്റുമതി മേഖല19.56% വളർച്ച രേഖപ്പെടുത്തി.

2. ജില്ലകൾ കയറ്റുമതി കേന്ദ്രങ്ങളാകുന്നു

രാജ്യത്തെ എല്ലാ ജില്ലകളിലും കയറ്റുമതി സാധ്യതയുള്ള ഉത്പന്നങ്ങൾ/സേവനങ്ങൾ കണ്ടെത്തി. സംസ്ഥാന/കേന്ദ്രഭരണ തലത്തിൽ സ്റ്റേറ്റ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കമ്മിറ്റികൾ  (SEPC) ജില്ലാ എക്‌സ്‌പോർട്ട് പ്രൊമോഷൻ കമ്മിറ്റികൾ  (DEPCs) തുടങ്ങി സ്ഥാപനപരമായ സംവിധാനം രൂപീകരിച്ചു. ജില്ലകളിലെ കയറ്റുമതി പ്രോത്സാഹനത്തിന് പിന്തുണ നൽകാനും തടസ്സങ്ങൾ പരിഹരിക്കാനും ഇതിലൂടെ സാധിക്കും.

3. വ്യാപാരം രൂപയിൽ

ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ സാധ്യമാക്കുന്നതിനും സുഗമമാക്കുന്നതിനുമായി നയ ഭേദഗതികൾ കൊണ്ടുവന്നു .

4. പുതിയ വിദേശ വ്യാപാര നയം

സെപ്തംബർ 30, 2022 വരെ സാധുതയുള്ള 2015-20 കാലയളവിലേക്കുള്ള വിദേശ വ്യാപാര നയം -2022,  ഒക്ടോബർ 1 മുതൽ  ആറ് മാസത്തേക്ക് കൂടി നീട്ടി.

5. സ്റ്റേക്ക് ഹോൾഡർ കൺസൾട്ടേഷനുകളും ബോർഡ് ഓഫ് ട്രേഡ് മീറ്റിംഗും

വാണിജ്യ വകുപ്പ് വിവിധ വ്യവസായ അസോസിയേഷനുകളുമായും എക്സ്പോർട്ട് പ്രമോഷൻ കൗൺസിലുകളുമായും സ്ഥിരമായി കൂടിയാലോചനകൾ നടത്തിവരുന്നു

6. NIRYAT പോർട്ടൽ

വാണിജ്യ മന്ത്രാലയം NIRYAT (NIRYAT -National Import-Export Record for Yearly Analysis of Trade) എന്ന പേരിൽ  ഒരു പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര വ്യാപാരത്തിൽ സമയോചിതമായ നയരൂപീകരണം/ഇടപെടലുകൾ സുഗമമാക്കുന്നതിനും  ഡിജിറ്റൈസ് ചെയ്ത ഡാറ്റാധിഷ്ഠിത ചട്ടക്കൂട് വഴി നിയുക്ത കയറ്റുമതി ലക്‌ഷ്യം നേടുന്നതിനും ഉള്ള  തത്സമയ ഓൺലൈൻ നിരീക്ഷണ സംവിധാനമാണിത്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ തിരിച്ചുള്ള 31 ചരക്ക് വിഭാഗങ്ങളിലെ കയറ്റുമതി പ്രകടനം പോർട്ടൽ വ്യക്തമാക്കുന്നു.

NIRYAT പോർട്ടൽ https://niryat.gov.in. ഡൊമെനിൽ ലഭ്യമാണ്:



7. തോട്ടം മേഖലയുടെ  വികസനം
 

സ്പൈസസ് ബോർഡ്

ലോകമെമ്പാടുമുള്ള ഇറക്കുമതി സ്ഥാപനങ്ങളുമായി അനായാസം ബന്ധപ്പെടുന്നതിനും രാജ്യത്ത് നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി സുഗമമാക്കുന്നതിനും ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനങ്ങളുടെ  ഉപയോഗത്തിനായി സ്‌പൈസ് എക്‌സ്‌ചേഞ്ച് ഇന്ത്യ (www.spiceexchangeindia.com) എന്ന പേരിൽ ഒരു നവീന ഡിജിറ്റൽ പ്ലാറ്റ്‌ഫോം സ്‌പൈസസ് ബോർഡ് ആരംഭിച്ചിട്ടുണ്ട്.

റബ്ബർ ബോർഡ്

പ്രകൃതിദത്ത റബ്ബറിന്റെ ഇലക്ട്രോണിക് മാർക്കറ്റ് പ്ലാറ്റ്‌ഫോമായ 'mRube' റബ്ബർ ബോർഡ് ആരംഭിച്ചു.

 

8. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)

ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ നിലവിൽ വന്നു.  ഇത് ഇരുഭാഗത്തേയും ബിസിനസുകൾക്ക് മെച്ചപ്പെട്ട  വിപണി പ്രവേശനവും കുറഞ്ഞ താരിഫുകളും ഉൾപ്പെടെ കാര്യമായ നേട്ടങ്ങൾ ഉറപ്പാക്കും. അടുത്ത 5 വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം നിലവിലെ 60 ബില്യൺ ഡോളറിൽ നിന്ന് 100 ബില്യൺ ഡോളറായി ഉയർത്താൻ CEPA കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

9. ഒരു സമ്പൂർണ്ണ സ്വതന്ത്ര വ്യാപാര കരാറിലേക്ക് (FTA) മാറുന്നതിന് മുമ്പ് രണ്ട് പങ്കാളികൾ സമാന താത്പര്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന  Early Progress Trade Agreement / EPTA നിർദ്ദേശത്തോടെ ഇന്ത്യ-കാനഡ CEPA ചർച്ചകൾ പുനരാരംഭിക്കാൻ ലക്ഷ്യമിടുന്നു.

10. ഇൻഡോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിനായുള്ള (IPEF) ഇടപെടൽ

യു‌എസ്‌എയും ഇൻഡോ പസഫിക് മേഖലയിലെ മറ്റ് പങ്കാളിത്ത രാജ്യങ്ങളും സംയുക്തമായി IPEF 2022 മെയ് 23 ന് ടോക്കിയോയിൽ ആരംഭിച്ചു. ഇന്ത്യ IPEF ൽ ചേർന്നു. പങ്കാളി രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്താനാണ് IPEF ശ്രമിക്കുന്നത്

11. WTO യുടെ പന്ത്രണ്ടാമത് മന്ത്രിതല സമ്മേളനം (2022 ജൂൺ 12-17) (MC12)

ലോക വ്യാപാര സംഘടനയുടെ  (WTO) പന്ത്രണ്ടാമത്  മന്ത്രിതല സമ്മേളനം (“MC-12”) 2022 ജൂൺ 12 മുതൽ 17 വരെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്നു.

ഏഴ് വർഷത്തിന് ശേഷം വിവിധ മേഖലകളിൽ പുരോഗതിയുണ്ടായതിനാൽ MC-12 മന്ത്രിതല സമ്മേളനം വിജയകരമാണെന്ന് തെളിഞ്ഞു. അജണ്ടയുടെ ഭാഗമായ എല്ലാ മേഖലകളിലെയും ചർച്ചകളിൽ ഇന്ത്യ ക്രിയാത്മകമായി പങ്കെടുത്തു. കൃഷി, മത്സ്യബന്ധനം, മഹാമാരിയോടുള്ള WTO പ്രതികരണം, ട്രിപ്‌സ് ഒഴിവാക്കൽ, ഇ-കൊമേഴ്‌സ് മൊറട്ടോറിയം, WTO പരിഷ്‌കരണം തുടങ്ങിയവ ചർച്ചയായി.

മത്സ്യ ബന്ധന മേഖലയിലെ സബ്‌സിഡികൾ, മഹാമാരിയോടുള്ള WTO പ്രതികരണം, ഭക്ഷ്യ അരക്ഷിതാവസ്ഥ, ഇ-കൊമേഴ്‌സ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലെ തീരുമാനങ്ങൾ ഉൾപ്പെടുന്നതാണ് ഫലസിദ്ധി. WTO  യുടെ ബഹുമുഖ വ്യാപാര വ്യവസ്ഥയെ ശക്തിപ്പെടുത്തി പരസ്പര പ്രയോജനകരമായ ഫലങ്ങൾക്കായി അംഗങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുകയെന്നതാണ് ഗുണഫലം.

12. സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ സേവന വ്യാപാരം മെച്ചപ്പെടുത്തുന്നു

നിലവിൽ, യുകെ, കാനഡ, യൂറോപ്യൻ യൂണിയൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളുമായി ട്രേഡ് ഇൻ സർവീസസ് ഉൾപ്പെടെയുള്ള ഉഭയകക്ഷി FTA  ചർച്ചകളിൽ ഇന്ത്യ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്.

കൂടുതൽ വിവരങ്ങൾക്ക്  ലിങ്ക് സന്ദർശിക്കുക


SKY

 
 


(Release ID: 1888082) Visitor Counter : 108